Thamarassery:കേരള വ്യാപാരി വ്യവസായി ഏകോപന സമിതി താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അധികാരികളുടെ വ്യാപാരി ദ്രോഹ നടപടികൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് Thamarassery ഗ്രാമ പഞ്ചായത്ത് ഓഫീസിലേക്ക് മാർച്ചും ധർണയും നടത്തി.
ധർണ കേരള വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലാ വൈസ് പ്രസിഡൻറ് അമീർ മുഹമ്മദ് ഷാജി ഉദ്ഘാടനം ചെയ്തു. കേരളത്തിൻെറ സാമ്പത്തിക മേഖലയെ താങ്ങി നിർത്തുന്ന വ്യാപാര മേഖലയോട് ഉള്ള അവഗണന അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ തിരിച്ചടിയുണ്ടാകുമെന്ന് അദ്ദേഹം പറഞ്ഞു.
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ട്രേഡ് ലൈസൻസ് മുതൽ ലേബര്‍ രജിസ്ട്രേഷൻ, ഫുഡ് ആൻഡ് സേഫ്റ്റി രജിസ്ട്രേഷൻ, ഹെൽത്ത് കാര്‍ഡ്, ഫാക്ടറി ലൈസൻസ് ഇങ്ങനെ നിരവധിയായ സർട്ടിഫിക്കറ്റുകൾ ആവശ്യപ്പെട്ടു കൊണ്ട് ചെറു കിട വ്യാപാരികളെ ബുദ്ധിമുട്ടിക്കുന്ന നടപടി അവസാനിപ്പിക്കണം. എല്ലാ ലൈസന്‍സ്കളുടെയും വര്‍ദ്ധിപ്പിച്ച നിരക്കുകള്‍ ഉടൻ പിന്‍വലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
യോഗത്തിൽ ചുങ്കം യൂണിറ്റ് പ്രസിഡൻറ് കെ. പി. ചന്തുമാസ്റ്റർ അധ്യക്ഷത വഹിച്ചു. റെജി ജോസഫ്, കെഎം മസൂദ്, ഷമീര്‍ എടവലം, എ. കെ. മുഹമ്മദലി, ഷാജി ജോൺ, പി. സി. അബ്ദുൽ റഹീം, പി. എം. സാജു, വി. കെ. ഷൈജു, സന്തോഷ് തുടങ്ങിയവർ സംസാരിച്ചു.