Wayanad: പുൽപ്പള്ളി, കുടി വെള്ളത്തിനുള്ള മോട്ടറിലേക്കുള്ള കണക്ഷൻ ശരിയാക്കുന്നതിനിടയിൽ ഷോക്കേറ്റ് ഗൃഹ നാഥനും വീട്ടമ്മയും മരിച്ചു.
കാപ്പി സെറ്റ് ചെത്തിമറ്റം പുത്തൻ പുരയിൽ ശിവദാസൻ (62)ഭാര്യ സരസമ്മ (56) എന്നിവരാണ് മരണപ്പെട്ടത്. വ്യാഴാഴ്ച ഉച്ച കഴിഞ്ഞ് മൂന്നു മണിയോടെയാണ് സംഭവം. വീട്ടിലേക്ക് വെള്ളം പമ്പ് ചെയ്യുന്ന മോട്ടോർ തകരാറിലായതിനെ തുടർന്ന് ഇതിലേക്കുള്ള വൈദ്യുതി കണക്ഷൻ ശരിയാക്കുന്നതിനിടയിൽ അബദ്ധത്തിൽ ഷോക്കേറ്റാണ് ഇരുവർക്കും ഗുരുതരമായി പരിക്കേറ്റത്.
ഇവരുടെ കരച്ചിൽ കേട്ട് സമീപ വാസികൾ ഓടിയെത്തി ഇരുവരെയും പുൽപ്പള്ളിയിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും സരസമ്മ മരണപ്പെട്ടിരുന്നു .തുടർന്ന് ശിവദാസനെ സുൽത്താൻ ബത്തേരിയിലെ ആശുപത്രിയിലേക്ക് കൊണ്ടു പോയെങ്കിലും മാർഗ്ഗ മധ്യേ മരണപ്പെടുകയാണുണ്ടായത്. മകൻ: ആഖേഷ്. മരുമകൾ: രാജി.