Wayanad: ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് ഗുരുതര പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച യുവാവ് മരിച്ചു.
പയ്യമ്പള്ളി തറപ്പേല്‍ വീട്ടീല് ജോസഫ് – സീന ദമ്പതികളുടെ മകനും, മാനന്തവാടി ന്യൂമാന്‍സ് കോളേജ് ഒന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമായ ഡോണ്‍ ജോണ്‍ പോള്‍ (19) ആണ് മരിച്ചത്. രാത്രി 7 മണിയോടെ പയ്യമ്പള്ളി ടൗണിലായിരുന്നു അപകടം. ബൈക്ക് ഓടിക്കൊണ്ടിരിക്കുന്നതിനിടെ അതേ ദിശയിൽ പോകുന്ന ഒരു ഓട്ടോറിക്ഷ വലതു ഭാഗത്തേക്ക് തിരിഞ്ഞു കയറുന്നതിനിടെ ബൈക്ക് ഓട്ടോയെ മറികടക്കുന്നതോടൊപ്പം നിയന്ത്രണം വിട്ട് മറിഞ്ഞാണ് അപകടം.