Thiruvambady: ഗ്രാമ പഞ്ചായത്ത് പ്രസിഡന്റായി കോൺഗ്രസിലെ ബിന്ദു ജോൺസൺ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻ്റായിരുന്ന മേഴ്സി പുളിക്കാട്ട് കോൺഗ്രസ് പാർട്ടിയിലെ ധാരണയുടെ അടിസ്ഥാനത്തിൽ രാജി വെച്ചതിനെ തുടർന്നാണ് തെരഞ്ഞെടുപ്പ് നടന്നത്.
എൽഡിഎഫ് ലെ റംല ചോലക്കലായിരുന്നു എതിർ സ്ഥാനാർത്ഥി. Thiruvambady ഗ്രാമ പഞ്ചായത്തിൽ യുഡിഎഫിന് പത്ത് അംഗങ്ങളും എൽഡിഎഫിന് ഏഴ് അംഗങ്ങളുമാണുള്ളത്. Thiruvambady ഗ്രാമപഞ്ചായത്ത് പതിനഞ്ചാം വാർഡ് പാലക്കടവിൽ നിന്ന് രണ്ടാം തവണയാണ് ബിന്ദു ജോൺസൺ തെരഞ്ഞെടുക്കപ്പെടുന്നത്.
റിട്ടേണിങ് ഓഫീസർ Kozhikode സഹകരണ സംഘം അസി.രജിസ്റ്റാർ രജിത പുതിയ പ്രസിഡൻ്റിന് സത്യ വാചകം ചൊല്ലി കൊടുത്തു. തുടർന്ന് ജില്ലാ പഞ്ചായത്ത് മെമ്പർ ബോസ് ജേക്കബിൻ്റെ അദ്ധ്യക്ഷതയിൽ നടന്ന അനുമോദന യോഗം കോഴിക്കോട് ഡിസിസി ജന:സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു.
മുസ്ലിം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് സി.കെ കാസിം, എൽഡിഎഫ് പാർല്മെൻ്ററി പാർട്ടി നേതാവ് കെ.എം മുഹമ്മദാലി, ടി.ജെ കുര്യാച്ചൻ, കെ.എ അബ്ദുറഹ്മാൻ, ജോബി എലന്തൂര്, ബാബു കളത്തൂർ, മില്ലി മോഹൻ, ഷൗക്കത്തലി കൊല്ലളത്തിൽ, മനോജ് വാഴെപ്പറമ്പിൽ, അസ്ക്കർ ചെറിയമ്പലത്ത് ,ലിസി മാളിയേക്കൽ, രാജു അമ്പലത്തിങ്കൽ , റംല ചോലക്കൽ, ബിന്ദു ജോൺസൺ പ്രസംഗിച്ചു.