Thamarassery: താമരശ്ശേരി ചുങ്കത്ത് ന്യൂഫോം ഹോട്ടലിൽ മൊബൈൽ ഫോൺ മോഷണം. ഭക്ഷണം കഴിച്ച് ഫോൺ മേശയിൽ വെച്ച് കൈ കഴുകാനായി പോയ യുവാവിൻ്റെ ഫോണാണ് നഷ്ടപ്പെട്ടത്. മലപ്പുറം പുത്തനത്താണി പറക്കുണ്ടിൽ മർസൂക്കിൻ്റെ ഫോണാണ് നഷ്ടപ്പെട്ടത്.
ഹോട്ടലിൽ ഭക്ഷണം കഴിച്ച് തിരിഞ്ഞ് കളിച്ച് ഫോൺ കൈക്കലാക്കി ഭക്ഷണം കഴിച്ചതിൻ്റെ തുക പോലും നൽകാതെ ഇതര സംസ്ഥാനക്കാരനായ യുവാവ് പുറത്തിറങ്ങി പോകുന്നതിൻ്റെ CCtv ദൃശ്യം ലഭിച്ചിട്ടുണ്ട്. താമരശ്ശേരി പോലീസിൽ പരാതി നൽകി.