Engapuzha: പ്രായ പൂർത്തിയാവാത്ത വിദ്യാർത്ഥിനിയെ പീഡിപ്പിച്ച ഈങ്ങാപ്പുഴയിലെ വ്യാജ സിദ്ധൻ അറസ്റ്റിൽ ആലഞ്ചേരി കളത്തിൽ അൻവർ സാദത്താണ്(45) അറസ്റ്റിലായത്.
ഈങ്ങാപ്പുഴയിലെ വീട്ടിൽ നിന്നാണ് ഇന്നലെ വൈകുന്നേരം താമരശ്ശേരി DYSP പ്രമോദ് അറസ്റ്റു ചെയ്തത്. പടിഞ്ഞാറത്തറ സ്വദേശിയായ ഇയാൾ 7 വർഷത്തോളമായി ഈങ്ങാപ്പുഴയിൽ ആഭിജാര ക്രിയകൾ നടത്തി വരികയാണ്.
പട്ടിക ജാതി വിഭാഗത്തിൽ പെട്ട വയനാട് സ്വദേശിയായ പെൺ കുട്ടിയെ പതിമൂന്നു വയസ്സുള്ളപ്പോഴാണ് പ്രതി പീഡിപ്പിച്ചത്. ഇപ്പോൾ പതിനഞ്ചു വയസ്സായ പെൺകുട്ടി കൗൺസിലിംങ്ങിനിടെയാണ് സംഭവം സ്കൂൾ അധികൃതരോട് വെളിപ്പെടുത്തിയതിന് പിന്നാലെ പോക്സോ വകുപ്പുകൾ ചേർത്ത് അറസ്റ്റു ചെയ്തത്.