Thamarassery: ഷോപ്പുടമ ക്യാഷ് നല്‍കാന്‍ പറഞ്ഞെന്ന് വിശ്വസിപ്പിച്ചു രണ്ടായിരത്തി അഞ്ഞൂറുരൂപ തട്ടിയെടുത്ത് യുവാവ് മുങ്ങി.താമരശേരി കാരാടി സ്കൂളിനു മുൻ വശത്തെ ഡ്രൈ ഫ്രൂട്ട് കടയിൽ നിന്നാണ് വിദഗ്‌ധമായ രീതിയിൽ യുവാവ് സെയിൽസ് മാനിൽ നിന്നും പണം കൈക്കലാക്കി മുങ്ങിയത്.
കടയിൽ കയറി മുതലാളിയെ ചോദിച്ച യുവാവിനോട് മുതലാളി സ്ഥലത്തില്ലെന്ന് പറഞ്ഞപ്പോൾ പുറത്തിറങ്ങി മൊബൈൽ ഫോൺ വിളിക്കുന്നതായി അഭിനയിച്ച ശേഷം കടയിൽ കയറി മുതലാളി 2500 രൂപ തരാൻ പറഞ്ഞെന്ന് സെയില്‍സ്മാനെ അറിയിക്കുകയായിരുന്നു. ഒന്നും ആലോചിക്കാതെ യുവാവ് പറഞ്ഞത് സത്യമാണെന്ന് വിശ്വസിച്ച് പണം നൽകുകയായിരുന്നു. ഇതോടെ യുവാവ് അവിടെ നിന്ന് മുങ്ങി. യുവാവിന്റെ ദൃശ്യം സി.സിടിവി കാമറയിൽ പതിഞ്ഞിട്ടുണ്ട്. മുമ്പും താമരശേരിയിൽ സമാന സംഭവം അരങ്ങേറിയിരുന്നു.