കോഴിക്കോട്: കസ്റ്റംസ്, സിബിഐ ഉദ്യോഗസ്ഥരുടെ പേരിൽ ആൾമാറാട്ടം നടത്തി ചാർട്ടേഡ് അക്കൗണ്ടിനെ ഭീഷണിപ്പെടുത്തി ഓൺലൈനിലൂടെ 2.25 കോടി രൂപ തട്ടിയെടുത്ത സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. Thamarassery, ഒറങ്ങോട്ടുകുന്നുമ്മൽ രജിനാസ് റമി, Thamarassery കട്ടിപ്പാറ വേണടി ഹൗസിൽ ആഷിക്ക് എന്നിവരെയാണ് തിരുവനന്തപുരം സിറ്റി സൈബർ ക്രൈം പോലീസിലെ പ്രത്യേക അന്വേഷണസംഘം കഴിഞ്ഞ ദിവസം അറസ്റ്റ് ചെയ്തത്.
കേസിൽ നേരത്തെ നാല് പ്രതികളെ രാജസ്ഥാനിൽ നിന്നും രണ്ട് പേരെ മുംബൈയിൽ നിന്നും അറസ്റ്റ് ചെയ്തിരുന്നു.
മുംബൈ വിമാനത്താവളത്തിലെത്തിയ ചാർട്ടേഡ് അക്കൗണ്ടിന്‍റെ പേരിലുള്ള പാർസലിൽ ലഹരിമരുന്ന് കണ്ടെത്തിയെന്നും ഇതോടൊപ്പം പാസ്പോർട്ടിന്‍റെയും, ആധാറിന്‍റെയും കോപ്പി ഉണ്ടെന്നു പറഞ്ഞായിരുന്നു തട്ടിപ്പ്. കസ്റ്റംസ് ഉദ്യോഗസ്ഥർ എന്ന വ്യാജേന തട്ടിപ്പുസംഘം തിരുവനന്തപുരത്തെ ചാർട്ടേഡ് അക്കൗണ്ടിനെ ഫോണിൽ വിളിച്ചു. കേസ് സി.ബി.ഐക്ക് കൈമാറും എന്ന് പറഞ്ഞ് ഒരാൾ സി.ബി.ഐ ഉദ്യോഗസ്ഥനായി സംസാരിച്ചും ഭീഷണിപ്പെടുത്തി.
2.25 കോടി രൂപ അക്കൗണ്ടിലേക്ക് വാങ്ങി. തുടർന്ന് ഈ പണം എഴുപതിൽപരം അക്കൗണ്ടുകളിലേക്ക് മാറ്റി. പിന്നീട് ക്രിപ്റ്റോ കറൻസിയായി ജ്വല്ലറികളിൽ നിന്നും സ്വർണം വാങ്ങി കൈമാറ്റം ചെയ്യുകയായിരുന്നു. പരാതി ലഭിച്ചതോടെ അന്വേഷണം തുടങ്ങിയ പൊലീസ് ആദ്യം പണം കൈമാറിയ ആറ് അക്കൗണ്ടുകളിൽ രാജസ്ഥാനിലെ കുമാർ അസോസിയേറ്റ് എന്ന കമ്പനിയുടെ വിവരങ്ങൾ വ്യാജമാണമെന്ന് അന്വേഷണത്തിൽ തെളിഞ്ഞു.
പ്രതികളുടെ വിവരം ശേഖരിച്ച പ്രത്യേക അന്വേഷണസംഘം നാല് പ്രതികളെ രാജസ്ഥാനിൽനിന്നും രണ്ടു പ്രതികളെ മുംബൈയിൽനിന്നും നേരത്തേ അറസ്റ്റ് ചെയ്തിരുന്നു. തുടരന്വേഷണത്തിലാണ് പ്രതികളിലൊരാൾ കോഴിക്കോട് സൗത്ത് ഇന്ത്യൻ ബാങ്കിൽനിന്നും പണം പിൻവലിച്ചതായി കണ്ടെത്തിയത്. ഇതിന് പിന്നാലെയായിരുന്നു അറസ്റ്റ്.