Wayanad, Chief Minister to come; UDF boycotts all-party meeting image

Wayanad, മുഖ്യ മന്ത്രി വരണം; സര്‍വകക്ഷി യോഗം ബഹിഷ്‌കരിച്ച് യുഡിഎഫ്

hop thamarassery poster

Wayanad: വയനാട്ടില്‍ സര്‍ക്കാര്‍ വിളിച്ച സര്‍വ കക്ഷിയോഗം യുഡിഎഫ് ബഹിഷ്‌കരിച്ചു. വയനാട് ജില്ലയോട് സര്‍ക്കാര്‍ തുടരുന്ന അവഗണനയില്‍ പ്രതിഷേധിച്ചാണ് സര്‍വകക്ഷി യോഗം ബഹിഷ്‌കരിക്കുന്നതെന്ന് ടി സിദ്ദിഖ് എംഎല്‍എ പറഞ്ഞു.

മന്ത്രിമാരുടെ വിശദീകരണം കേട്ടു. തുടര്‍ന്ന് താനും ഐസി ബാലകൃഷ്ണനും എഴുന്നേറ്റ് നിന്ന് ജനങ്ങളുടെ പ്രശ്നങ്ങള്‍ അറിയിച്ചു. തുടര്‍ന്ന് ഈ വനം മന്ത്രിയെ ഇരുത്തിക്കൊണ്ട് ഇനി വയനാട് ജില്ലയുടെ കാര്യം ചര്‍ച്ച ചെയ്യാന്‍ ഇല്ലെന്ന് അറിയിച്ച് ഇറങ്ങിപ്പോരുകയായിരുന്നുവെന്ന് ടി സിദ്ദിഖ് പറഞ്ഞു.

മുഖ്യ മന്ത്രി പിണറായി വിജയന്‍ വയനാട്ടില്‍ നേരിട്ടു വരണം. വന്യ ജീവി ആക്രമണം, മെഡിക്കല്‍ കോളജിന്റെ വിഷയം ഉള്‍പ്പെടെ പരിശോധിച്ച് നടപടിയെടുക്കണം. വയനാട്ടില്‍ ജനങ്ങള്‍ക്ക് ജീവിക്കാന്‍ പ്രയാസകരമായ സാഹചര്യമാണ് ഇന്നുള്ളത്. ജനത്തെ ഈയാം പാറ്റകളെപ്പോലെ വന്യ മൃഗത്തിന് എറിഞ്ഞു കൊടുത്തിരിക്കുകയാണ് സര്‍ക്കാര്‍. വന്യ മൃഗ ആക്രമണത്തില്‍ പരിക്കേറ്റ പോളിന്റെയും തോമസിന്റെയും മരണം ചികിത്സ കിട്ടാതെയാണ്. ഇതില്‍ ഒന്നാമത്തെ ഉത്തരവാദി സര്‍ക്കാരാണെന്ന് ടി സിദ്ദിഖ് കുറ്റപ്പെടുത്തി.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test