Malappuram അരീക്കോട് മനസിക വെല്ലുവിളി നേരിടുന്ന യുവതിയെ ബലാൽസംഗത്തിന് ഇരയാക്കിയെന്ന് പരാതി. അയൽവാസിയും അകന്ന ബന്ധുക്കളുമടക്കം എട്ടു പേർക്കെതിരെയാണ് പരാതി. 36 കാരിയെ പല സ്ഥലങ്ങളിൽ കൊണ്ടുപ്പോയി ബലാത്സംഗം ചെയ്തെന്നാണ് പരാതി.
Areecode പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി. പ്രലോഭിപ്പിച്ചും ഭീഷണിപ്പെടുത്തിയും പീഡനത്തിനിരിയാക്കിയെന്നാണ് പരാതി. യുവതിയുടെ 15 പവൻ സ്വർണങ്ങൾ കവർന്നെന്നും പരാതി. മുഖ്യപ്രതി യുവതിയെ പലര്‍ക്കായി കാഴ്ചവെച്ചുവെന്നാണ് എഫ്‌ഐആറില്‍ പറയുന്നത്. നിലവില്‍ Kondotty ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് കേസ് അന്വേഷിക്കുന്നത്.
മാനസിക വെല്ലുവിളിയുള്ളത് തിരിച്ചറിഞ്ഞാണ് പ്രതികള്‍ യുവതിയെ ചൂഷണം ചെയ്തത്. എതിര്‍ക്കാന്‍ തങ്ങള്‍ക്ക് കഴിയില്ലെന്ന് മുഖ്യപ്രതിക്ക് അറിയാം. പരാതി പിന്‍വലിക്കണമെന്ന് പല തവണകളിലായി ആവശ്യപ്പെട്ടു. കേസുമായി മുന്നോട്ടുപോകാനാണ് തങ്ങളുടെ തീരുമാനം. ഇതിന് പിന്നില്‍ കൂടുതല്‍ ആളുകള്‍ ഉള്ളതായി സംശയിക്കുന്നതായും യുവതിയുടെ കുടുംബം പറഞ്ഞു.