Thrissur: കടവല്ലൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രികൻ മരിച്ചു. എരമംഗലം സ്വദേശി മലയംകുളത്തിൽ വീട്ടിൽ മുഹമ്മദുണ്ണി (65) ആണ് മരിച്ചത്.
അപകടത്തിൽ മൂന്നു പേർക്ക് പരിക്കേറ്റു. ബൈക്ക് യാത്രികനായ എരമംഗലം സ്വദേശി കളത്തിൽ വളപ്പിൽ വീട്ടിൽ മൊയ്തുണ്ണിയുടെ മകൻ ശരീഫ്, കാർ യാത്രികരും കടവല്ലൂർ സ്വദേശികളുമായ മുട്ടിപ്പാലത്തിങ്കൽ വീട്ടിൽ റഫീഖ് (45) ഉമ്മൻതറക്കൽ വീട്ടിൽ ഇബ്രാഹിംകുട്ടി (58) എന്നിവർക്കാണ് പരിക്കേറ്റത്.
ഇന്ന് ഉച്ചയ്ക്ക് പന്ത്രണ്ടുമണിയോടെയാണ് അപകടമുണ്ടായത്. ചങ്ങരംകുളം ഭാഗത്തു നിന്നും വരികയായിരുന്ന ബൈക്കിൽ കടവല്ലൂർ അമ്പലം സ്റ്റോപ്പിന് സമീപത്തെ ഇടവഴിയിൽ നിന്നും വന്ന കാർ നിയന്ത്രണം വിട്ട് ഇടിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു