Thiruvambady: തിരുവമ്പാടി പഞ്ചായത്ത് മുസ്ലീം ലീഗ് മുൻജനറൽ സെക്രട്ടിയും യൂത്ത് ലീഗ് ജില്ലാ കൗൺസിലറുമായിരുന്ന അബ്ദുസലാം ചെറുകയിൽൻ്റെ (ചെറുഞ്ഞി) നിര്യാണത്തിൽ മുസ്ലീം ലീഗ് പഞ്ചായത്ത് കമ്മറ്റി തിരുവമ്പാടി ടൗണിൽ അനുശോചനയോഗം സംഘടിപ്പിച്ചു .
പഞ്ചായത്ത് മുസ്ലീം ലീഗ് പ്രസിഡണ്ട് കോയ പുതുവയൽ അധ്യക്ഷത വഹിച്ച യോഗത്തിൽ മുൻ M LA ഉമ്മർ മാസ്റ്റർ, മണ്ഡലം മുസ്ലിം ലീഗ് പ്രസിഡൻറ് സി.കെ കാസിം, കെ.എ അബ്ദുറഹ്മാൻ ,ബോസ് ജേബക്ക്, ലിസി മാളിയേക്കൽ , രാമചന്ദ്രൻ കരിമ്പിൽ, ഗണേഷ് ബാബു, കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, തോമസ് വലിയപറമ്പൻ, അബ്രഹാം മാനുവൽ, സെയ്ത് മുഹമ്മത് , നാസർ പുല്ലൂരാപ്പാറ, നിഷാദ് കോട്ടമ്മൽ, മോയിൻ കവുങ്ങിൽ, അബ്ദു സമത് പേക്കാടൻ, അബ്ദു കിളിയണ്ണി , മുജീബ് റഹ്മാൻ പി.എം , എന്നിവർ സംസാരിച്ചു. യോഗത്തിൽ ഷൗക്കത്തലി കൊല്ലളത്തിൽ സ്വാഗതവും നാസർ തേക്കുംത്തോട്ടം നന്ദിയും പറഞ്ഞു.