Ai Camera image

AI ക്യാമറയെ നോക്കി കൊഞ്ഞനം കുത്തിയ യുവാവിന് 86,500 രൂപ പിഴ ചുമത്തി

hop thamarassery poster

Kannur: ഗതാഗത നിയമ ലംഘനം തടയുന്നതിനായി സ്ഥാപിച്ച AI ക്യാമറയെ വക വെക്കാതെ 150 ലധികം തവണ നിയമ ലംഘനം നടത്തിയ ചെറുകുന്ന് സ്വദേശിയായ 25 കാരന് പിഴയായി വിധിച്ചത് 86,500 രൂപ.

മൂന്ന് മാസത്തിനിടെ 150 തവണ യുവാവ് ഹെല്‍മറ്റ് ധരിക്കാതെ യാത്ര ചെയ്യുകയും, AI ക്യാമറയെ നോക്കി കൊഞ്ഞനം കുത്തുകയും ചെയ്തുവെന്നതാണ് കുറ്റം. യുവാവിന്റെ ലൈസന്‍സും മോട്ടോര്‍ വാഹന വകുപ്പ് റദ്ദു ചെയ്തു.
പഴയങ്ങാടിയില്‍ സ്ഥാപിച്ച AI ക്യാമറയിലാണ് യുവാവിന്റെ നിയമ ലംഘനം തുടര്‍ച്ചയായി പതിഞ്ഞത്. ഹെല്‍മറ്റ് ധരിക്കാതെ സ്ഥിരമായി ബൈക്ക് ഓടിച്ചിരുന്ന യുവാവ്, AI ക്യാമറ സ്ഥാപിച്ച സ്ഥലത്തെത്തുമ്പോള്‍ ക്യാമറയെ നോക്കി കൊഞ്ഞനം കുത്തുകയും പരിഹാസം പൊഴിക്കുന്ന ചിഹ്നങ്ങള്‍ കാണിക്കുകയും ചെയ്യുന്നത് പതിവാണ്. നിയമ ലംഘനം ശ്രദ്ധയില്‍ പെട്ടപ്പോള്‍, നിയമ ലംഘനത്തിന് പിഴയടക്കാനുള്ള നോട്ടീസ് മൊബൈലില്‍ അയച്ചു. എന്നാല്‍ യുവാവ് ഇതൊന്നും കാര്യമാക്കാതെ മുങ്ങി നടക്കുകയായിരുന്നു. ഇതോടൊപ്പം പല തവണയായി നിയമ ലംഘനം തുടരുകയും ചെയ്തു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test