വയനാടിനൊരു കൈത്താങ്ങ്‌: Omassery ജനകീയ സമിതി വിശദീകരണ യോഗം നടത്തി

hop thamarassery poster
Omassery: വയനാട്ടിലെ ഉരുൾ ദുരിത ബാധിതർക്കായി ഓമശ്ശേരി ഗ്രാമപ്പഞ്ചായത്ത്‌ ജനകീയ സമിതി സ്വരൂപിച്ച ഫണ്ടുമായി ബന്ധപ്പെട്ട്‌ ഇടതു പക്ഷം നടത്തുന്ന നുണപ്രചാരണങ്ങൾക്കെതിരെ ഓമശ്ശേരിയിൽ ജനകീയ സമിതി വിശദീകരണ യോഗം നടത്തി. ഗ്രാമപ്പഞ്ചായത്ത്‌ പ്രസിഡണ്ട്‌ കെ.കരുണാകരൻ മാസ്റ്റർ ഉൽഘാടനം ചെയ്തു. ജനകീയ സമിതി ചെയർമാൻ പി.കെ.ഗംഗാധരൻ അദ്ധ്യക്ഷത വഹിച്ചു. ജന.കൺവീനർ യൂനുസ്‌ അമ്പലക്കണ്ടി സ്വാഗതം പറഞ്ഞു. കോ-ഓർഡിനേറ്റർ പി.എ.ഹുസൈൻ മാസ്റ്റർ സമിതിയുടെ പ്രവർത്തനങ്ങൾ വിശദീകരിച്ചു. വർ.കൺവീനർ സൈനുദ്ദീൻ കൊളത്തക്കര, ഗ്രാമപ്പഞ്ചായത്ത്‌ വൈസ്‌ പ്രസിഡണ്ട്‌ ഫാത്വിമ അബു, ക്ഷേമകാര്യ സ്റ്റാന്റിംഗ്‌ കമ്മിറ്റി ചെയർപേഴ്സൺ സീനത്ത്‌ തട്ടാഞ്ചേരി, പഞ്ചായത്തംഗങ്ങളായ പി.അബ്ദുൽ നാസർ, എം.എം.രാധാമണി ടീച്ചർ, ഒ.പി.സുഹറ, എം.ഷീജ ബാബു, സി.എ.ആയിഷ ടീച്ചർ, അശോകൻ പുനത്തിൽ, ഇബ്രാഹീം ഹാജി പാറങ്ങോട്ടിൽ എന്നിവർ സംസാരിച്ചു.
വയനാട്ടിലെ ഉരുൾ ദുരിത ബാധിതർക്കായി ഓമശ്ശേരി ഗ്രാമപഞ്ചായത്ത്‌ ജനകീയ സമിതി സ്വരൂപിച്ച ഫണ്ടുമായി ബന്ധപ്പെട്ട്‌ ഇടതുപക്ഷം നുണ പ്രചരിപ്പിക്കുകയാണെന്നും വെള്ളർമല സ്കൂളിലെ എൽ.പി.വിഭാഗം വിദ്യാർത്ഥികൾക്കായി മേപ്പാടിയിൽ നിർമ്മിക്കുന്ന കെട്ടിടത്തിലെ മുഴുവൻ ക്ലാസുകളും സ്മാർട്ട്‌ റൂമുകളാക്കുന്നതിനാണ്‌ പ്രസ്തുത ഫണ്ട്‌ വിനിയോഗിക്കുകയെന്നും ലഭിച്ച അഞ്ചര ലക്ഷം രൂപ സൗത്ത്‌ മലബാർ ഗ്രാമീണ ബാങ്കിന്റെ ഓമശ്ശേരി ബ്രാഞ്ചിൽ തുടങ്ങിയ ജനകീയ സമിതിയുടെ ജോയിന്റ്‌ അക്കൗണ്ടിൽ നിക്ഷേപിച്ചതാണെന്നും യോഗം വിശദീകരിച്ചു.
മുഖ്യമന്ത്രിയുടെ നവ കേരള സദസ്സിനോടനുബന്ധിച്ച്‌ ഓമശ്ശേരിയിൽ ഒന്നര വർഷം മുമ്പ്‌ ഇടതു പക്ഷ മെമ്പർ ചെയർമാനും പഞ്ചായത്ത്‌ സെക്രട്ടറി കൺവീനറുമായി രൂപീകരിച്ച സംഘാടക സമിതി പഞ്ചായത്ത്‌ വാഹനവും സൗകര്യങ്ങളും ദുരുപയോഗിച്ച്‌ നടത്തിയ ലക്ഷക്കണക്കിന്‌ രൂപയുടെ കണക്ക്‌ പുറത്ത്‌ വിടണമെന്ന് യോഗം ആവശ്യപ്പെട്ടു. ഗ്രാമീണ ബാങ്കിൽ നിന്ന് ക്രിയേറ്റ്‌ ചെയ്യുന്ന ക്യു.ആർ കോഡിൽ അവിടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിനോടൊപ്പം സ്പോൺസർ ബാങ്കായ കനറാ ബാങ്കിന്റെ ചുരുക്കപ്പേരായ CNRB എന്ന് രേഖപ്പെടുത്താറുണ്ട്‌. ഇത്‌ വളച്ചൊടിച്ച്‌ ജനകീയ സമിതി ഭാരവാഹികൾക്ക്‌ കനറാ ബാങ്കിൽ അക്കൗണ്ട്‌ ഉണ്ടെന്നും അതിലേക്കാണ്‌ പണം പിരിപ്പിച്ചതെന്നും പ്രചരിപ്പിക്കുന്നത്‌ മാപ്പർഹിക്കാത്ത പാതകമാണെന്ന് യോഗം അഭിപ്രായപ്പെട്ടു. ഉന്നയിച്ച ആരോപണങ്ങൾ തെളിയിക്കാൻ ഇടതു പക്ഷത്തെ വെല്ലു വിളിച്ച യോഗം ജനകീയ സമിതി ഭാരവാഹികളെ പൊതു ജന മദ്ധ്യത്തിൽ വ്യക്തി ഹത്യ ചെയ്തതിനെതിരെ താമരശ്ശേരി DySP ക്ക്‌ പരാതി നൽകിയതായും വിശദീകരിച്ചു.

 

 


Omassery Janakeeya Samithi held a public meeting to refute alleged false claims by leftist groups regarding misuse of funds collected for Wayanad landslide victims. The committee clarified that ₹5.5 lakh was transparently deposited in a joint account and would be used to upgrade Meppadi LP school classrooms into smart rooms. They also accused the left of spreading misinformation using QR code details and demanded an audit of a previous organizing committee’s expenditure. A police complaint was filed over public defamation of Samithi members.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test