Thamarassery: ഈങ്ങാപ്പുഴയിൽ ഹോട്ടൽ അസി. മാനേജറെ മരിച്ച നിലയിൽ കണ്ടെത്തി. സുൽത്താൻ ബത്തേരി സ്വദേശി സാബു പൈലി (51) യെയാണ് ഉച്ചയ്ക്ക് 12.30 ഓടെ ഫ്ലാറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ഈങ്ങാപ്പുഴ പട്ടണത്തോട് ചേർന്ന ഒരു ഫ്ലാറ്റിലാണ് സാബു താമസിക്കുന്നത്.
ഇന്നു രാവിലെ 5.30ഓടെ സാബു ഫ്ലാറ്റിൽ നിന്നും, ഹോട്ടലിനു സമീപം മറ്റൊരു ജീവനക്കാരൻ താമസിക്കുന്ന ക്വാർട്ടേഴ്സിൽ എത്തിയിരുന്നു. നേരത്തെ ഹോട്ടലിൽ ജോലി ചെയ്യുകയും, പിന്നീട് പിരിച്ചു വിടുകയും ചെയ്ത യുവാവ് തൻ്റെ റൂമിൽ നിന്നും മൊബൈൽ ഫോണും, പണവും കവർന്നതായി ക്വാർട്ടേഴ്സ്ൽ ഉണ്ടായിരുന്ന ജീവനക്കാരനോട് സാബു പറയുകയും ചെയ്തെന്നാണ് വിവരം.
എന്നാൽ കവർച്ച നടത്തിയ ആളും, സാബുവും ചേർന്ന് മദ്യപിച്ചതായും, പിന്നീട് ക്വാർട്ടേഴ്സിൽ എത്തിയ ശേഷവും മദ്യം കഴിച്ച് രാവിലെ 8.30 ഓടെ കട്ടിലിൽ കിടന്നെന്നുമാണ് ക്വാർട്ടേഴ്സിലെ താമസക്കാരനായ ഹോട്ടൽ ജീവനക്കാരൻ പറയുന്നത്. 12.30 ഓടെ ജോലിക്ക് പോകാനായി വിളിച്ചപ്പോൾ ഉണരാത്തതിനെ തുടർന്ന് ഹോട്ടൽ ഉടമയെ അറിയിക്കുകയായിരുന്നുവെന്നും ഡോക്ടർ വന്ന് പരിശോധിച്ചപ്പോഴാണ് മരിച്ചെന്ന് ബോധ്യമായതെന്നും ജീവനക്കാരൻ പറയുന്നു.
A 51-year-old hotel assistant manager, Sabu Pailey from Sulthan Bathery, was found dead in his flat near Eengappuzha, Thamarassery. Earlier in the day, he visited a colleague’s quarters and alleged that a dismissed former employee had stolen his phone and money. Both had reportedly consumed alcohol together. Sabu was later found unresponsive around 12:30 p.m., and a doctor confirmed his death.