Kuttiadi: ഓൺലൈൻ Loan ആപ്പുകാരുടെ ഭീഷണിയെ തുടർന്ന് കുറ്റ്യാടിയിൽ ആത്മഹത്യയ്ക്ക് ശ്രമിച്ച വീട്ടമ്മ ചികിത്സയിൽ തുടരുന്നു .
കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലുള്ളത്. കുറ്റ്യാടി സ്വദേശിനിയും രണ്ട് കുട്ടികളുടെ അമ്മയുമായ 25-കാരിയാണ് ജീവനൊടുക്കാൻ ശ്രമിച്ചത്.
Loan ആപ്പിൽ നിന്ന് രണ്ടായിരം രൂപ വായ്പയെടുത്തതിന് ഒരു ലക്ഷത്തോളം രൂപ തിരിച്ചടച്ചിട്ടും ആപ്പുകാർ വീണ്ടും പണം ആവശ്യപ്പെട്ട് യുവതിയെ ഭീഷണിപ്പെടുത്തി യെന്നാണ് ബന്ധപ്പെട്ടവർ പറയുന്നത്.
മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്നും ഭീഷണിയുണ്ടായി. ഇതേ തുടർന്നാണ് യുവതി ജീവനൊടുക്കാൻ ശ്രമിച്ചത്. ഒരു മാസം മുൻപാണ് പണം വായ്പയായി
നൽകാമെന്ന് പറഞ്ഞ് വീട്ടമ്മയുടെ മൊബൈൽ ഫോണിലേക്ക് ഒരു സന്ദേശം ലഭിച്ചത്. ഇതിനൊപ്പം ലോൺ ആപ്പിന്റെ ലിങ്കും നൽകിയിരുന്നു. തുടർന്ന് വീട്ടമ്മ ആപ്പ് ഡൗൺലോഡ് ചെയ്ത് രണ്ടായിരം രൂപ വായ്പയെടുത്തു. ഇതിന്റെ തിരിച്ചടവായി പല തവണകളായി ഒരു ലക്ഷത്തോളം രൂപയാണ് തിരികെ നൽകിയത്. എന്നാൽ, ആപ്പുകാർ വീണ്ടും പണം തിരിച്ചടയ്ക്കാൻ ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തി.
ഇനി പണം തരാനാകില്ലെന്ന് വീട്ടമ്മ മറുപടി നൽകി. ഇതോടെയാണ് മോർഫ് ചെയ്ത ചിത്രങ്ങൾ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയത്.