Mukkam: കാരശ്ശേരിയിൽ ആളൊഴിഞ്ഞ പറമ്പിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയ ആളെ തിരിച്ചറിഞ്ഞു. തിരുവമ്പാടി തമ്പലമണ്ണ സ്വദേശി പുത്തൻപുരയ്ക്കൽ ചന്ദ്രനാണ് മരിച്ചത്. 67 വയസ്സായിരുന്നു.
ഈ മാസം ആറാം തീയതി മുതൽ ഇയാളെ കാണാതാവുകയും ബന്ധുക്കൾ തിരുവമ്പാടി പൊലീസിൽ പരാതി നൽകുകയും ചെയ്തിരുന്നു. പൊലീസ് അന്വേഷണം നടത്തുന്നതിനിടെയാണ് ഇയാളെ ഇന്ന് രണ്ടുമണിയോടെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. പൊലീസെത്തി ഇൻക്വസ്റ്റ് നടപടികൾ പൂർത്തീകരിച്ചു. മൃതദേഹം Kozhikode മെഡിക്കൽ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.