Puthuppady: പുതുപ്പാടി ഗ്രാമപഞ്ചായത്തിൽ വാർഷിക പദ്ധതി (2025- 26)ൽ നടപ്പാക്കുന്ന പോത്തുകുട്ടി വിതരണ” പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കളുടെ യോഗം ചേർന്നു. 180 പോത്തുകുട്ടികളെയാണ് ഇത്തവണ ഗ്രാമപഞ്ചായത്ത് വിതരണം ചെയ്യുന്നത്. പഞ്ചായത്തിന്‍റെ വാര്‍ഷിക പദ്ധതിയില്‍ നിന്നും പതിനഞ്ച് ലക്ഷത്തില്‍ പരം തുക ചിലവഴിച്ചാണ് കുടുംബങ്ങള്‍ക്ക് അധിക വരുമാന മാര്‍ഗ്ഗം എന്ന നിലയില്‍ പഞ്ചായത്ത് പദ്ധതി നടപ്പാക്കിയത്. ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ശ്രീമതി നജ്മുനീസ ഷെരീഫ് അധ്യക്ഷത വഹിച്ചു.
Puthuppady Grama Panchayat held a meeting with beneficiaries of its 2025–26 calf distribution scheme, which will provide 180 calves to support family income. The project costs over ₹15 lakh and is led by Panchayat President Najmuneesa Sherif.