A native of Perinthalmanna (Engapuzha) died in Engapuzha Kakkad flood. image

ഈങ്ങാപ്പുഴ കക്കാട് ഒഴുക്കിൽപ്പെട്ട് മരിച്ചത് പെരിന്തൽമണ്ണ സ്വദേശിനി (Engapuzha)

hop thamarassery poster

Engapuzha: ഈങ്ങാപ്പുഴ കക്കാട് ഒഴുക്കിൽപ്പെട്ട് മരിച്ചത് പെരിന്തൽമണ്ണ സ്വദേശിനി. മലപ്പുറം പെരിന്തൽമണ്ണ അങ്ങാടിപ്പുറം വലിയതൊടി തസ്നീം(30) ആണ് മരിച്ചത്.

പ്രാഥമിക വിവരത്തെ തുടർന്ന് ‘കുട്ടി’ എന്നതായിരുന്നു ആദ്യം റിപ്പോർട്ട് ചെയ്തത്. കൂടെയുണ്ടായിരുന്ന പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് റാഷിദിനെ രക്ഷപ്പെടുത്തി ഈങ്ങാപ്പുഴയിലെ സ്വാകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Engapuzha കക്കാട് ഇക്കോ ടൂറിസം കേന്ദ്രത്തിൽ വൈകിട്ട് മൂന്നരയാടെയായിരുന്നു അപകടം. വനപ്രദേശത്തുണ്ടായ ശക്തമായ മഴക്കിടെയുണ്ടായ മലവെള്ളപ്പാച്ചിലിൽ ഇരുവരും അകപ്പെടുകയായിരുന്നു.

ഒഴുക്കിൽപെട്ട മുഹമ്മദ് റാഷിദിനെ ടുറിസ്റ്റ് ഗൈഡ് കാണുകയും രക്ഷപ്പെടുത്തുകയും ചെയ്തു. പിന്നീടാണ് യുവതിയും ഒഴുക്കിൽപെട്ടതായി പറയുന്നത്. ഉടൻ തന്നെ നാട്ടുകാരുടെ സഹായത്തോടെ പുഴയിൽ തിരച്ചിൽ നടത്തി തസ്നീമിനെ രക്ഷപ്പെടുത്തി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചിരുന്നു.

weddingvia 1st banner
Oldsnew-Display-Change-Discount
Oldsnew Iphone 13 Pro 256 GB

test