തുരങ്കപാതയ്ക്കൊപ്പം പുതിയ നാലുവരിപ്പാത

hop thamarassery poster

Thiruvambady: ആനക്കാംപൊയിൽ -കള്ളാടി- മേപ്പാടി തുരങ്കപ്പാതയുടെ പ്രവേശന കവാട മായ മറിപ്പുഴയിൽനിന്നു നാഷണൽ ഹൈവേ 66ലേക്ക് 30 മീറ്റർ വീതിയിൽ നാലുവരിപ്പാത നിർമിക്കുമെന്നു സൂചന.

ഏതാനും ദിവസങ്ങൾക്കുള്ളിൽ തന്നെ ഇതിന്റെ പ്രാരംഭസർവേ നടപടികൾ ആരംഭിക്കുമെന്നും അറിയുന്നു. തുരങ്കപ്പാത യിൽനിന്ന് ആനക്കാംപൊയിൽ തിരുവമ്പാടി വഴി എത്തുന്നതിലും വേഗത്തിൽ കോഴിക്കോട്ട് എത്താൻ ഈ റോഡ് സഹായി ക്കും.

തുരങ്കപ്പാതയുടെ നിർമാണ ഉദ്ഘാടനത്തോട് അനുബന്ധിച്ച് സംഘടിപ്പിച്ച സ്വാഗത സംഘ കമ്മിറ്റി പിരിച്ചുവിടുന്ന യോഗത്തിൽ ലിന്റോ ജോസഫ് എം എൽഎ ആണ് ഇക്കാര്യം അറി യിച്ചത്. തുരങ്കത്തിന്റെ പണി പൂർത്തീകരിക്കുന്നതോടെ നാലു വരി പാതയുടെ പണിയും പൂർ ത്തീകരിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. യോഗത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ അധ്യക്ഷത വഹിച്ചു.

 

 


A new 30-meter-wide four-lane road is planned from Marippuzha (the entrance of the Anakkampoyil-Kalladi-Meppadi tunnel) to National Highway 66. Preliminary surveys will start soon. This road will shorten travel time from the tunnel to Kozhikode via Thiruvambady. MLA Linto Joseph said the government aims to finish this road along with the tunnel project, and the announcement was made at a meeting chaired by Panchayat President Bindu Johnson.

i phone xs 2

test