Mukkam: മദ്യലഹരിയിൽ മുക്കം പോലീസ് സ്റ്റേഷനിൽ അതിക്രമിച്ചു കയറി അക്രമം നടത്തിയ ആളെ അറസ്റ്റ് ചെയ്തു. മലപ്പുറം കീഴിശ്ശേരി സ്വദേശി അബൂബക്കർ സിദ്ദീഖിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത് ചൊവ്വാഴ്ച പുലർച്ചെ രണ്ടരയോടെയാണ് സംഭവം.
പ്രതിയ്ക്കെതിരെ വിവിധ വകുപ്പുകൾ ചുമത്തി കേസ് രജിസ്റ്റർ ചെയ്തു. കയ്യിൽ കരിങ്കല്ലുമായി മുക്കം പോലീസ് സ്റ്റേഷൻ വളപ്പിലേക്ക് അതിക്രമിച്ചു കയറി ഡ്യൂട്ടി തടസ്സപ്പെടുത്തുകയും സ്റ്റേഷൻ പോർച്ചിൽ നിർത്തിയിട്ട ഡിപ്പാർട്ട്മെൻ്റ് വാഹനത്തിൻ്റെ ചില്ല് അടിച്ചുപൊളിച്ച് നാശനഷ്ടം വരുത്തുകയും ചെയ്തിട്ടുണ്ട്.
Police arrested Abubacker Sidheeq from Malappuram for trespassing into the Mukkam police station while drunk, disrupting duties, and damaging a departmental vehicle by smashing its window. A case has been filed against him under multiple sections.