Chamal: കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിലെ ചുണ്ടൻ കുഴി വാർഡിൽ പുവൻ മലയിൽ താമസിക്കുന്ന വിനോദ് (47)നാണ് കാട്ടുപന്നിയുടെ ആക്രമണത്തിൽ ഗുരുതരമായിപരിക്കേറ്റത്.
ഞായറാഴ്ച രാത്രി 9 മണിക്ക് കോഴിക്കോട് മൈസൂർ ദേശീയ പാതയിൽ പുല്ലാഞ്ഞി മേട് വെച്ചായിരുന്നു സംഭവം.
ചമലിൽ നിന്നും താമരശ്ശേരിയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി നോക്കുന്ന ഭാര്യയെ കൂട്ടാൻ വേണ്ടി പോകുന്ന അവസരത്തിലാണ് പന്നിയുടെ ആക്രമം.
ബൈക്ക് ഓടിച്ച് പോകുമ്പോൾ കാട്ടുപന്നി കുറുകെ ചാടിയാണ് അപകടമുണ്ടായത്.
വിനോദ് ഓടിച്ചിരുന്ന ബൈക്കിനും പന്നിയുടെ ആക്രമണത്തിൽ കേട്പാടുകൾ സംഭവിച്ചു.
മെഡിക്കൽ കോളേജ് ആശുപത്രിയിലെ ചികിത്സക്ക് ശേഷം ഇന്നു വൈകുന്നേരത്തോടെയാണ് വിനോദ് വീട്ടിലെത്തിയത്.