Puthuppady, സംഘർഷം യുവാവിന് കുത്തേറ്റു

hop thamarassery poster
Puthuppady: വെസ്റ്റ് പുതുപ്പാടി കുരിശുപ്പള്ളിക്ക് സമീപം നടന്ന സംഘർഷത്തിൽ യുവാവിന് കുത്തേറ്റു.പുതുപ്പാടിനൊച്ചിയിൽ മുഹമ്മദ് നവാസ് (30) നാണ് കുത്തേറ്റത്. രാത്രി 10.45 ഓടെയായിരുന്നു സംഭവം.ശ്യാം ചന്ദ്രൻ എന്നയാളാണ് കുത്തിയതെന്നും ഇയാൾ ബി ജെ പി പ്രവർത്തകനാണെന്നും നവാസ് പോലീസ് നു നൽകിയ മൊഴിയിൽ പറയുന്നു.മുഹമ്മദ് നവാസ് സജീവ രാഷ്ട്രീയ രംഗത്ത് പ്രവർത്തിക്കുന്ന ആളല്ല.
സംഭവത്തെ കുറിച്ച് പറയുന്നത് ഇങ്ങനെ.
ഇന്നലെ രാത്രി 9.45 ന് പുതുപ്പാടി പഞ്ചായത്ത് ബസാറിൽ വെച്ച് പ്രതിയായ ശ്യാം ചന്ദ്രൻ പ്രായമായ ഒരാളെ റോഡിൽ വെച്ച് മർദ്ദിക്കുകയും, ഇതേ തുടർന്ന് റോഡിൽ ഗതാഗതം തടസ്സപ്പെടുകയും ചെയ്തു, ഈ സമയം ഇതുവഴി വന്ന ലീഗ് പ്രവർത്തനായ അഷറഫ് എന്നയാൾ ഇത് ചോദ്യം ചെയ്തതിനെ തുടർന്ന് അയാൾക്കും മർദ്ദനമേൽക്കുകയും ആളുകൾ ഇടപെട്ട് സംസാരിച്ച ശേഷം എല്ലാവരും പിരിഞ്ഞ് പോകുകയും ചെയ്തു,
ഈ സംഭവം കഴിഞ്ഞ് ഏതാണ്ട് ഒരു മണിക്കൂറിന് ശേഷം ആദ്യ സംഭവം നടന്ന സ്ഥലത്തു നിന്നും ഒരു കിലോമീറ്റർ അകലെയുള്ള ചെമ്പ്രപറ്റ കുരിശ് പള്ളിക്ക് സമീപം ശ്യാം ചന്ദ്രൻ അടക്കമുള്ള ആളുകൾ കൂട്ടം കൂടി നിൽക്കുന്നത്  കണ്ടു.
 അടിവാരത്തേക്ക് തൻ്റെ സ്കൂട്ടറിൽ പെട്രോൾ അടിക്കാനായി പോകുകയായിരുന്ന  മുഹമ്മദ് നവാസ് ഇതുകണ്ട് ഇവിടെ നിർത്തി ,കൂട്ടത്തിൽ ഉണ്ടായിരുന്ന അപ്പു എന്ന തൻ്റെ സുഹൃത്തിനോട് എന്താണ് പ്രശ്നം എന്ന് ചോദിച്ചു.
പഞ്ചായത്ത് ബസാറിൽ വെച്ചു നടന്ന അദ്യ സംഭവത്തെ കുറിച്ച് മുഹമ്മദ് നവാസിന് അപ്പോൾ അറിയില്ലായിരുന്നു, അതിനാലാണ് ആൾക്കൂട്ടം കണ്ട് തൻ്റെ സ്കൂട്ടർ നിർത്തിയതും കൂട്ടത്തിൽ കണ്ട സുഹൃത്തിനോട് എന്താണ് സംഭവം എന്ന് ചോദിച്ചതും, ഈ അവസരത്തിൽ നീ ചോദിക്കാർ വന്നതാണോ എന്ന് ആക്രോശിച്ച് ശ്യാം കത്തി കൊണ്ട് മുഹമ്മദ് നവാസിനെ കുത്തുകയായിരുന്നു എന്ന് നവാസ് പറഞ്ഞു.(ടി ന്യൂസ് )
മുഹമ്മദ് നവാസിൻ്റെ പുറത്ത് 4 കുത്തും, ഇടത് കൈയുടെ മേൽ ഭാഗത്ത് ഒരു കുത്തും, കഴുത്തിനു സമീപം പോറലുമേറ്റിട്ടുണ്ട്.
താമരശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം നവാസിനെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
പ്രദേശത്ത് മനപൂർവ്വം പ്രശ്നങ്ങൾ ഉണ്ടാക്കാനുള്ള ശ്രമത്തിൻ്റെ ഭാഗമാണ് ആക്രമമെന്നും പ്രതി നിരവധി കേസുകളിൽ പ്രതിയായ BJP പ്രവർത്തകനാണെന്നും  UDF ആരോപിച്ചു. ഇതിനു ഉദാഹരണമാണ് യാതൊരു പ്രശ്നങ്ങളുമില്ലാത്ത പ്രദേശത്തെ രണ്ടിടങ്ങളിൽ സംഘർഷമുണ്ടാക്കിയതെന്നും, ഇത് തിരഞ്ഞെടുപ്പ് അട്ടിമറിക്കാനുള്ള നീക്കത്തിൻ്റെ ഭാഗമാണെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.വയനാട് മണ്ഡലത്തിൽ ഉൾപ്പെട്ട പ്രദേശമാണ് പുതുപ്പാടി.
താമരശേരി സിഐ  പ്രദീപിൻ്റെ നേതൃത്യത്തിൽ പ്രതിയെ പിടികൂടാൻ തിരച്ചിൽ ആരംഭിച്ചു.
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test