Koduvally: എളേറ്റിൽ വട്ടോളി കണ്ണിറ്റമാക്കിൽ വെച്ച് രാവിലെ 8 മണിക്കാണ് സംഭവം.
നിർത്തിയിട്ടിരുന്ന തൻ്റെ സ്കൂട്ടറിൽ കയറുകയായിരുന്ന മൂർക്കൻ കുണ്ട് താമസിക്കും പീറ്റക്കണ്ടി ദേവദാസിനാണ് വെട്ടേറ്റത്, തലക്കും കൈക്കും, ദേഹത്തും പരുക്കേറ്റ ദേവദാസിനെ കോഴിക്കോട് മെഡിക്കൽ കേളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
എളേറ്റിൽ പീറ്റക്കണ്ടി സ്വദേശി ഇസ്മയിൽ ദേവദാസിനെ വെട്ടിയത്, സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ട പ്രതിയെ താമരശ്ശേരിയിൽ വെച്ച് കൊടുവള്ളി പോലീസ് പിടികൂടി. അക്രമണത്തിനു പിന്നിൽ പ്രത്യേക കാരണമൊന്നും ഇല്ലെന്നാണ് വിവരം.
പ്രതി മാനസിക അസ്വാസ്ഥ്യ ലക്ഷണങ്ങൾ പ്രകടിപ്പിക്കുന്നതായി പോലീസ് പറയുന്നു