Kodanchery: കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയിൽ ജീപ്പും ഭാരത് ബെൻസ് ലോറിയും തമ്മിൽ കൂട്ടിയിടിച്ച് അപകടം. കോടഞ്ചേരിക്കടുത്ത് ഉദയനഗറിൽ വെച്ചാണ് അപകടം നടന്നത്.ജീപ്പ് ഓടിച്ചിരുന്ന തിരുവമ്പാടി തമ്പലമണ്ണ സ്വദേശി അഡ്ലിൻ ആണ് അപകടത്തിൽ പരിക്കേറ്റത്. അപകടത്തിൽപെട്ടയുടൻ ഉടൻ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചതിനുശേഷം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
ജീപ്പിന്റെ മുൻഭാഗം മുൻവശം തകർന്ന നിലയിലാണ്. അപകടത്തെ തുടർന്ന് ലോറിയുടെ ഡീസൽ ടാങ്ക് പൊട്ടിയതിനാൽ റോഡിൽ ഡീസൽ പരന്നൊഴുകിയിരുന്നു. മുക്കത്തുനിന്നും ഫയർഫോഴ്സ് എത്തി റോഡിൽ വെള്ളം പമ്പ് ചെയ്ത് റോഡ് ക്ലീൻ ചെയ്തു.
A jeep and a lorry collided on the Kodanchery Hill Highway at Udayanagar, injuring the jeep driver from Thiruvambady. The diesel tank of the lorry burst, causing a fuel spill, which was cleaned up by the fire force.