Pullurampara: കോടഞ്ചേരി കക്കാടംപൊയിൽ മലയോര ഹൈവേയിൽ പീടികപ്പാറയ്ക്ക് സമീപം കാർ സ്കൂട്ടിയുമായി കൂട്ടിയിടിച്ച് താഴ്ചയിലേയ്ക്ക് മറിഞ്ഞു. അപകടത്തിൽ പരിക്കേറ്റ സ്കൂട്ടർ യാത്രക്കാരനെ ആശുപതിയിൽ പ്രവേശിപ്പിച്ചു. കാർ യാത്രക്കാരന് പരിക്കില്ല എന്നാണ് ഒടുവിൽ കിട്ടിയ വിവരം. ഇന്ന് ഉച്ചയ്ക്കാണ് അപകടമുണ്ടായത്. കൂടുതൽ വിവരങ്ങൾ ലഭ്യമല്ല.
അതേസമയം ഇന്നലെ രണ്ട് ഇരുചക്ര വാഹനങ്ങൾ ഇന്നലെ അപകടത്തിൽ പെട്ടിരുന്നു. ഇതിൽ പരിക്കേറ്റവരെ മണാശേരിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മലയോര ഹൈവേ റോഡിൽ ചെറുതും വലുതുമായ നിരവധി അപകടങ്ങളാണ് സംഭവിക്കുന്നത്. അശ്രദ്ധമായ ഡ്രൈവിങ്ങും അമിത വേഗതയുമാണ് അപകടങ്ങൾക്ക് കാരണമാകുന്നത്.
A car-scooter collision occurred near Peedikappara on the Pullurampara Hill Highway, injuring the scooter rider who was hospitalized, while the car passenger escaped unhurt. The accident happened this afternoon. Yesterday, two bikes also met with an accident on the same highway, with the injured taken to a Manassery hospital. Authorities note that frequent accidents on the Hill Highway are mainly due to reckless driving and overspeeding.














