Thamarassery റന ഗോൾഡ് ജ്വല്ലറി കവർച്ച കേസിലെ മുഖ്യപ്രതി നവാഫ് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കാൻ ശ്രമിച്ച കേസിൽ അറസ്റ്റിൽ.
ഒരു വർഷം മുൻപാണ് ഇയാൾ കുന്നമംഗലം സ്വദേശിനിയായ പതിനാറുകാരിയെ പരിചയപ്പെടുന്നത്.തുടർന്ന് മൊബൈൽ ഫോണിലൂടെ പ്രേമം നടിച്ചു കുട്ടിയുടെ വീട്ടിൽ
എത്തി ആരുമില്ലാത്ത സമയം നോക്കി പീഡിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു.
നവംബർ മാസമാണ് സംഭവം നടന്നത്.
ഭയന്ന കുട്ടി വീട്ടുകാരെ വിവരം അറിയിക്കാതെ മാനസിക വിഷമത്തിൽ ആയിരുന്നു. ഇയാൾ തുടർന്നും കുട്ടിയെ ഫോണിലൂടെയും
നേരിട്ടും പിന്തുടർന്ന് ശല്യം ചെയ്യുകയായിരുന്നു.
കവർച്ച കേസ് അന്വേഷണത്തിനിടെ പ്രതിയുടെ മൊബൈൽ ഫോണിൽ നിന്നും കുട്ടിയുടെ ഫോണിലേക്കു നിരന്തരം വിളിച്ചതായി കണ്ടതിനെ തുടർന്നുള്ള അന്വേഷണത്തിലാണ് താമരശ്ശേരി പോലീസിൽ കുട്ടി ഇയാളെ കുറിച്ചും പീഡിപ്പിക്കാൻ ശ്രമിച്ചതിനെ കുറിച്ചും മൊഴി നൽകിയത്.
താമരശ്ശേരി പോലീസ് കേസ് എടുത്ത ശേഷം കുന്നമംഗലം പോലീസിന് കൈ മാറി.
കുന്നമംഗലം പോലീസ് ഇന്നലെ പ്രതിയെ
കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തി.
തുടർന്ന് പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.