actor-vijaya-ranga-raju-passes-away-in-vietnam-colony-remembered-for-his-role-as-raavuthar

വിയറ്റ്നാം കോളനിയിലെ റാവുത്തർ ഓർമയായി, Actor Vijaya Ranga Raju അന്തരിച്ചു

hop thamarassery poster

Chennai: വിയറ്റ്നാം കോളനി സിനിമയിൽ വില്ലൻ കഥാപാത്രത്തെ അവതരിപ്പിച്ച നടൻ വിജയ രംഗ രാജു അന്തരിച്ചു. ചെന്നൈയിലെ സർക്കാർ ആശുപത്രിയിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം. ഹൈദരാബാദിൽ ഒരു സിനിമയുടെ ചിത്രീകരണത്തിനിടെ പരിക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു. മലയാളികൾക്ക് വിയറ്റ്നാം കോളനിയിലെ റാവുത്തർ എന്ന കഥാപാത്രത്തിലൂടെയാണ് വിജയ രംഗ രാജു സുപരിചിതനായത്.

ചെന്നൈയിൽ നാടകങ്ങളിലൂടെയണ് അദ്ദേഹം കരിയറിന് തുടക്കമിടുന്നത്. പിന്നീടാണ് സിനിമയിലെത്തുന്നത്. നന്ദമൂരി ബാലകൃഷ്ണയുടെ ‘ഭൈരവ ദ്വീപം’എന്ന ചിത്രത്തിലൂടെയായിരുന്നു അരങ്ങേറ്റം. പ്രതിനായക വേഷങ്ങളിലാണ് അദ്ദേഹം തിളങ്ങിയത്. തെലുങ്കിന് പുറമെ തമിഴിലും മലയാളത്തിലും അഭിനയിച്ച താരം ബോഡി ബിൾഡറും വെയിറ്റ് ലിഫ്റ്ററുമായിരുന്നു.

i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test