Adivaram ആക്രമം, പ്രതികളെ റിമാൻ്റ് ചെയ്തു

hop thamarassery poster
Thamarassery: അടിവാരത്ത് മദ്യ ലഹരിയിൽ യുവാക്കളെ ആക്രമിച്ച കേസിൽ അറസ്റ്റിലായ പ്രതികളെ റിമാൻ്റ് ചെയ്തു.  അടിവാരം പൂവിലേരി ഷഫ്നാസ്, തേക്കിൽ ടി.കെ ഷമീർ എന്നിവരാണ് അറസ്റ്റിലായത്. അശ്ലീല പദങ്ങൾ ഉപയോഗിച്ചത് ചോദ്യം ചെയ്തതിനാണ മർദ്ദനം.
ഇന്നലെ രാവിലെ 9.30 ന് അടിവാരത്തെ പൊലിസ് ഔട്ട് പോസ്റ്റിന് സമീപത്തു വച്ചാണ് സംഭവം. ചായ കുടിക്കുകയായിരുന്നു ചുമട്ടുതൊഴിലാളി ബാബു. ഇതിനിടെ ഷഫ്നാസ്, ടി.കെ ഷമീർ എന്നിവർ എത്തുകയും അശ്ലീല വാക്കുകൾ സംസാരിക്കുകയും ബഹളം വെയ്ക്കുകയും ചെയ്തു. കടയിൽ സ്ത്രീകൾ ഉള്ളപ്പോൾ ഇത്തരം പദങ്ങൾ ഉപയോഗിക്കരുതെന്ന് ബാബു പറഞ്ഞു. ഇതാണ് പ്രകോപനത്തിന് കാരണം. ബാബുവിനെ മർദ്ദിക്കുന്നത് ഫസൽ തടയുകയായിരുന്നു ഇതിൻ്റെ പകപോക്കാനാണ് വൈകുന്നരം ഫസലിനെ മർദ്ദിച്ചത്. ലോഹം കൊണ്ട് നിർമ്മിച്ച ഒരു ഉപകരണം വച്ചാണ് ഫസലിനെ മർദ്ദിച്ചത്. ഫസലിൻ്റെ പരാതിയിലാണ് പ്രതികളെ അറസ്റ്റുചെയ്യുകയും പിന്നീട് റിമാൻഡു ചെയ്യുകയും ചെയ്തത്. ബാബുവിനെ മർദ്ദിച്ച സംഭവത്തിലും പോലീസ് കേസ് റജിസ്റ്റർ ചെയ്തു.

 

 


Two men, Shafnas and Shameer from Adivaram, were arrested and remanded for assaulting two individuals under the influence of alcohol after being confronted for using obscene language near the Adivaram police outpost. The victims, Babu and Fazal, were attacked, with Fazal being struck using a metal object. Police have registered cases for both assaults.

i phone xs 2

test