Adivaram: പുതുപ്പാടി പഞ്ചായത്ത് നാലാം വാർഡിൽ പെട്ട പൊട്ടിക്കൈ ട്രാൻസ്‌ഫോമർ മുക്ക് മുതൽ ഇടുക്കി മുക്ക് വരെയുള്ള ഭാഗങ്ങളിലെ റോഡിന്റെ ശോചിനീയാവസ്ഥ
പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് ജനകീയ കമ്മറ്റി MLA ക്ക് നിവേദനം നൽകി
പത്ത് വർഷമായി ഈ റോഡിൽ കാര്യമായ വികസനമൊന്നും നടന്നിട്ടില്ല എന്നത് MLA യുടെ ശ്രദ്ധയിൽ പെടുത്തി. നിരവധി സ്കൂൾ ബസ്സുകളും, ലൈൻ ബസ് ബസ്സുകളും, ചുരം ബൈപാസ് ബദൽ മാർഗം, മറ്റു വാർഡുകൾ ബന്ധിപ്പിക്കുന്ന, കൂടുതൽ ജന വാസമുള്ളതുമായ പൊതു റോഡാണ്.
10 വർഷത്തിനിടക്ക് ഈ റോഡിൽ ഫണ്ട് നൽകിയത് മെയ്ന്റൻസ് ഫണ്ട് മാത്രമാണ്.
മഴക്കാലമായാൽ വലിയ വെള്ളപ്പാച്ചിൽ വരുന്ന റോഡിൽ കൃത്യമായ ഓവു ചാൽ സംവിധാനവുമില്ല. റോഡിലെ കെട്ടിടിഞ്ഞു പുരയിലേക്ക് നിൽക്കുന്നതും ഭീഷണിയാവുന്നുണ്ട്.
അധികാരികളുടെ ഇടപെടൽ ഫലം ഉണ്ടാവുമെന്ന പ്രതീക്ഷയിലാണ് നാട്ടുകാർ