Wayanad: വയനാട്ടിൽ വീണ്ടുംകടുവ ആടിനെ കൊന്നു.
പനവല്ലി സർവാണി കൊല്ലികോളനിയിലെ ബിന്ദുവിൻ്റെ ആടിനെയാണ് കൊന്നത്. തിരുനെല്ലി ഫോറസ്റ്റ് സ്റ്റേഷൻ ഡെപ്യൂട്ടി റെയ്ഞ്ച് ഓഫീസർ കെ.പി. അബ്ദുൾ ഗഫൂറിന്റെ നേതൃത്വത്തിലുള്ള വനപാലകസംഘം മേൽനടപടികൾ സ്വീകരിച്ചു. കടുവയെ നിരീക്ഷിക്കുന്നതിനു ക്യാമറകൾ സ്ഥാപിച്ചിട്ടുണ്ടെന്നും ആവശ്യമെങ്കിൽ കൂട് സ്ഥാപിക്കുമെന്നും വനംവകുപ്പ് ഉദ്യോഗസ്ഥർ പറഞ്ഞു.