fbpx
Air India Express flight delayed by hours; Two engagements were broken Air India Express flight delayed by hours; Two engagements were broken

AIR INDIA EXPRESS വിമാനം മണിക്കൂറുകള്‍ വൈകി; മുടങ്ങിയത് രണ്ട് വിവാഹ നിശ്ചയങ്ങള്‍

hop holiday 1st banner

Dubai: എയര്‍ ഇന്ത്യ എക്‌സ്പ്രസ് അനിശ്ചിതമായി വൈകിയതോടെ യാത്രക്കാര്‍ ദുരിതത്തില്‍. ദുബൈയില്‍ നിന്ന് തിരുവനന്തപുരത്തേക്ക് പുറപ്പെടേണ്ട എ എക്‌സ് 544 വിമാനമാണ് മണിക്കൂറുകള്‍ വൈകിയത്. ശനിയാഴ്ച രാത്രി 8.45 ന് ദുബൈയില്‍ നിന്ന് പുറപ്പെടേണ്ട വിമാനം തിങ്കളാഴ്ച പുലര്‍ച്ചെ 2.45 നാണ് പുറപ്പെട്ടത്.

മുപ്പത് മണിക്കൂറാണ് വിമാനം വൈകിയത്. 160 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇതോടെ ഞായറാഴ്ച നടക്കേണ്ട രണ്ടു വിവാഹ നിശ്ചയങ്ങളാണ് മുടങ്ങിയത്. ചടങ്ങുകള്‍ മാറ്റിവെക്കുകയായിരുന്നു. ഞായറാഴ്ച വൈകിട്ടായിരുന്നു തിരുവനന്തപുരം കടയ്ക്കല്‍ സ്വദേശി മുഹമ്മദിന്റെ നിക്കാഹ് നിശ്ചയിച്ചിരുന്നത്. സാങ്കേതിക തകരാര്‍ മൂലമാണ് വിമാനം വൈകിയതെന്നാണ് എയര്‍ ഇന്ത്യ എക്‌സ്പ്രസ് നല്‍കിയ വിശദീകരണം. 50 സ്ത്രീകളും 20 കുട്ടികളുമടങ്ങുന്ന യാത്രക്കാരാണ് വിമാനം വൈകിയതോടെ പ്രയാസത്തിലായത്. AIR INDIA EXPRESS ന്‍റെ ടിക്കറ്റ് ക്യാന്‍സല്‍ ചെയ്താല്‍ റീഫണ്ട് ലഭിക്കുന്നത് ഒരാഴ്ച കഴിഞ്ഞാണ്. ഇതും സാധാരണക്കാരായ യാത്രക്കാരെ വലയ്ക്കുന്നു.

weddingvia 1st banner