Omassery, അൽ ഇർഷാദ് സിൽവർ ജൂബിലി സമ്മേളനത്തിന് ഇന്ന് സമാപനം.

hop thamarassery poster
Omassery: കഴിഞ്ഞ നാലു ദിനങ്ങളിലായി നടന്നുവരുന്ന  തെച്ചിയാട് അൽ ഇർഷാദ് സിൽവറൻസ് സമ്മേളനത്തിന് ഇന്ന് സമാപനമാവും. വൈകുന്നേരം ഏഴുമണിക്ക്  ഇന്ത്യൻ ഗ്രാൻഡ് മുഫ്തി സുൽത്താനുൽ ഉലമ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉദ്ഘാടനം ചെയ്യും. പ്രഥമ അൽ ഇർഷാദ് ഹോളി ഖുർആൻ അവാർഡ് ബദറുസ്സാദാത്ത് സയ്യിദ് ഇബ്രാഹിം ഖലീലുൽ ബുഖാരി തങ്ങൾ  ഏറ്റുവാങ്ങും. സയ്യിദ് അലി ബാഫഖി തങ്ങൾ, കെ കെ അഹമ്മദ് കുട്ടി മുസ്ലിയാർ കട്ടിപ്പാറ, നോളജ് സിറ്റി മാനേജിങ് ഡയറക്ടർ ഡോ. എ പി അബ്ദുൽ ഹക്കീം അസ്ഹരി, മർക്കസ് വൈസ് ചാൻസിലർ  ഡോ ഹുസൈൻ സഖാഫി ചുള്ളിക്കോട്, പ്രൊഫസർ സയ്യിദ് അബ്ദുസ്സബൂർ തങ്ങൾ അവേലത്ത്, അഡ്വ പിടിഎ റഹീം എംഎൽഎ സംബന്ധിക്കും. ഇന്നലെ വൈകിട്ട് നടന്ന ഇശൽ മെഹ്ഫിൽ ഡോ. എം കെ മുനീർ എം എൽ എ ഉദ്ഘാടനം ചെയ്തു. എസ് വൈ എസ് കോഴിക്കോട് ജില്ലാ സെക്രട്ടറി  ഡോ അബൂബക്കർ നിസാമി അധ്യക്ഷത വഹിച്ചു. എസ് എസ് എഫ്  കോഴിക്കോട് ജില്ലാ പ്രസിഡന്റ് റാഫി കാന്തപുരം മുഖ്യപ്രഭാഷണം നടത്തി. പ്രമുഖ ഗായകരായ സയ്യിദ് താഹ തങ്ങൾ പൂക്കോട്ടൂർ, റഊഫ് അസ്ഹരി ആക്കോട്, നാസിഫ് കോഴിക്കോട്, ഷഹീൻ ബാബു താനൂർ  ഇശൽ വിരുന്നിന് നേതൃത്വം നൽകി. വ്യത്യസ്ത ശൈലികളിൽ ആലപിക്കപ്പെട്ട ഖുർആൻ ആസ്വാദനം നവ്യാനുഭവമായി.
ഇന്ന് രാവിലെ പത്ത് മണിക്ക് അൽ ഇർഷാദ് വിമൻസ് ആർട്സ് ആൻഡ് സയൻസ് കോളേജിന്റെ  പുതുതായി നിർമ്മിക്കപ്പെട്ട സൈക്കോളജി ബ്ലോക്കിന്റെ ഉദ്ഘാടനം ശ്രീ. എം കെ രാഘവൻ എം പി നിർവഹിക്കും. അൽ ഇർഷാദ് ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് മാനേജിംഗ് ഡയറക്ടർ  സി കെ ഉസൈൻ മുഹമ്മദ് നീബാരി അധ്യക്ഷത വഹിക്കും. മുക്കം മുൻസിപ്പൽ ചെയർമാൻ പിടി ബാബു, ഓമശ്ശേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ ഗംഗാധരൻ, വി ഹുസൈൻ മേപ്പള്ളി, വിവിധ മത രാഷ്ട്രീയ സാംസ്കാരിക നേതാക്കൾ പങ്കെടുക്കും. കാലത്ത് 11 മണിക്ക്  വിവിധ ന്യൂജൻ കോഴ്സുകൾ പരിചയപ്പെടുത്തുന്ന കരിയർ ക്ലിനിക് നടക്കും. പി എ ഹുസൈൻ മാസ്റ്റർ ഉദ്ഘാടനം ചെയ്യും.  പി.വി അഹമ്മദ് കബീർ കരിയർ ടോക്കിന് നേതൃത്വം നൽകും. അൽ ഇർഷാദ് സെൻട്രൽ സ്കൂൾ പ്രിൻസിപ്പൽ പി. സി. അബ്ദുറഹ്മാൻ,  എസ് വൈ എസ് ജില്ലാ സെക്രട്ടറി മജീദ് പുത്തൊടി,, സോൺ സെക്രട്ടറി ഇസ്ഹാക്ക് അമ്പലക്കണ്ടി നേതൃത്വം നൽകും.  വിസ്ഡം എജുക്കേഷൻ ഫൗണ്ടേഷൻ ഓഫ് ഇന്ത്യ, കോഴിക്കോട് സി ഇന്ത്യ  സംഘടനകളുടെ സഹകരണത്തോടുകൂടി നടക്കുന്ന കരിയർ ക്ലിനിക്കിൽ  വിദ്യാർത്ഥികളുടെ ഉപരിപഠനം, ന്യൂജൻ കോഴ്സുകൾ, സ്കോളർഷിപ്പുകൾ വിഷയങ്ങളിൽ വിദ്യാർത്ഥികൾക്ക് വിദഗ്ധരുമായി ചർച്ചകൾ നടത്താം. എസ് വൈ എസ് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തപ്പെടുന്ന പാരൻസ് അസംബ്ലിയുടെ കോഴിക്കോട് ജില്ലാതല ഉദ്ഘാടനവും ഇതോടൊപ്പം നടക്കും. വൈകുന്നേരം നാലുമണിക്ക് നടക്കുന്ന മഹല്ല് സാരഥി സംഗമത്തിൽ വള്ളിയാട് മുഹമ്മദലി സഖാഫി മുഖ്യ പ്രഭാഷണം നടത്തും. ദഅവാ പാരൻസ്  അസംബ്ലിയിൽ ഇബ്രാഹിം സഖാഫി താത്തൂർ മുഖ്യപ്രഭാഷണം നടത്തും. ‎
i phone xs 2
Iphone 14 pro oldsnew
i phone repair oldsnew

test