Kattippara: കേരള സംസ്ഥാന യുവജന ക്ഷേമ ബോർഡ് കേരളോത്സവം – 2023 – കട്ടിപ്പാറ ഗ്രാമ പഞ്ചായത്തിൽ ഒന്നാം സ്ഥാനം നേടിയ Ambedkar സാംസ്ക്കാരിക നിലയം – വായന ശാല വിജയാഘോഷവും – കേരളോത്സവം പഞ്ചായത്ത്, ബ്ലോക്ക്, ജില്ലാ തലത്തിലെ മത്സരാർത്ഥികളെ അനുമോദനവും ചമൽ അങ്ങാടിയിൽ വെച്ച് നടത്തി.
കട്ടിപ്പാറ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട്. മോയത്ത് മുഹമദ് അനുമോദന ചടങ്ങ് ഉദ്ഘാടനം നിർവ്വിച്ചു.
ചടങ്ങിൽ Ambedkar സാംസ്കാരിക നിലയം & വായന ശാല പ്രസിഡണ്ട് കെ.വി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പശ്ചായത്ത് മെമ്പർ നിതീഷ് കല്ലുള്ളത്തോട് മുഖ്യപ്രഭാഷണം നടത്തി.
സ്റ്റാൻഡ് കമ്മിറ്റി ചെയർമാൻ അനിൽ ജോർജ്, 7-ാം വാർഡ് മെമ്പർ വിഷ്ണു ചുണ്ടൻകുഴി,എ.റ്റി. ബാലൻ, ജോർജ് മാസ്റ്റർ, അനന്തൻ യു.കെ, വി.ജെ. ഇമ്മാനുവെൽ, അൻഷാദ് മലയിൽ, നാസർ പി, ബീന ജോർജ്, ഗോകുൽ ചമൽ എന്നിവർ ആശംസകൾ പറഞ്ഞു.
പഞ്ചായത്ത് തലത്തിലും, ബ്ലോക്ക് പഞ്ചായത്ത് തലത്തിലും, ജില്ലാ തലത്തിലും പങ്കെടുത്ത മത്സരാർത്ഥികൾക്ക് മൊമെന്റോ നൽകി ആദരിക്കുകയും, ചമൽ – വെണ്ടേക്കുംചാൽ കുരുവിള മെമ്മോറിയൽ മിനി സ്റ്റേഡിയത്തിൽ വെച്ച് നടന്ന ലെജന്റ്സ് സ്പോർട്സ് ക്ലബ്ബ് സംഘടിപ്പിച്ച രണ്ടാമത് വോളി മേളയിൽ മികച്ച പ്രകടനം കാഴ്ചവെച്ച് റണ്ണേഴ്സ് ട്രോഫി സ്വന്തമാക്കിയ ചമൽ അംബേദ്കർ സാംസ്‌കാരിക നിലയം ടീം അംഗങ്ങളെയും ചടങ്ങിൽ ആദരിച്ചു.
സെക്രട്ടറി കെ.പി. രാജൻ സ്വാഗതവും രതിഷ് പി.എം നന്ദിയും പറഞ്ഞു.