Thamarassery: ദേശീയപാത 766 ൽ താമരശ്ശേരി പരപ്പൻപൊയിൽ അങ്ങാടിക്ക് സമീപമാണ് അപകടം. കോഴിക്കോട് ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന KL57 Y 3861 നമ്പർ Etios കാർ എതിരെ വന്ന മറ്റൊരു Etios കാറിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ കാർ റോഡിൽ വട്ടം കറങ്ങി തിരൂർ സ്വദേശികൾ സഞ്ചരിച്ച മറ്റൊരു മാരുതി Sift കാറിൽ ഇടിക്കുകയുമായിരുന്നു. കോഴിക്കോട് ഭാഗത്തേക്ക് പോകുകയായിരുന്ന Etios കാറിലെ യാത്രക്കാരായ അജ്മ ഫാത്തിമ, നജ്മ ഫാത്തിമ, നസീബ എന്നിവർക്കാണ് പരുക്കേറ്റത് ,അജ്മ
ഫാത്തിമയുടെ പരുക്ക് സാരമാണ്, വയനാട് ഭാഗത്തേക്ക് പോകുകയായിരുന്ന Etio കാറിലെ യാത്രക്കാരനായ വെളിമണ്ണ സ്വദേശി സുലൈമാനെ തലക്ക് സാരമായ പരുക്കുകളോടെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.ഈ കാറിൽ സഞ്ചരിച്ച മറ്റു രണ്ടു പേർക്കും പരുക്കേറ്റതായി നാട്ടുകാർ പറഞ്ഞു, എന്നാൽ ഏത് ശുപത്രിയിലാണ് ചികിത്സ തേടിയതെന്ന് അറിവായിട്ടില്ല, രാത്രി 10 മണിയോടെ ആയിരുന്നു അപകടം, കൊടുവള്ളി പോലീസ് സ്ഥലത്തെത്തി.
സ്വിഫ്റ്റ് കാറിൽ സഞ്ചരിച്ച തിരൂരങ്ങാടി സ്വദേശികളായ കുടുംബം പരുക്കേൽക്കാതെ രക്ഷപ്പെട്ടു.