Poonoor: Kattippara യിൽ പുഴയിൽ ഒഴുക്കിൽ പെട്ട വയോധികയെ മണിക്കൂറുകൾക്ക് ശേഷം രക്ഷപ്പെടുത്തി.
കട്ടിപ്പാറ കടുവാകുന്ന് കമലാക്ഷി (70) ആണ് പൂനൂർ പുഴയിൽ കടുവാകുന്ന് ആനക്കയം ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. ഇന്നലെ വൈകിട്ടാണ് ഇവരെ കാണാതായത്
രാത്രി 12 മണിയോടെ ആനക്കയം കടവിൽ ഇവരുടെ ചെരിപ്പ് കണ്ടെത്തി. തുടർന്ന് നരിക്കുനി ഫയർഫോഴ്സും നാട്ടുകാരും ചേർന്ന് മണിക്കൂറുകൾ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല. ഇന്ന് രാവിലെ വീണ്ടും തെരച്ചിൽ നടത്തിയപ്പോൾ ഒഴുക്കിൽ പെട്ടത്തിൻ്റെ 200 മീറ്ററോളം താഴെ പുഴക്ക് നടുവിലുള്ള പാറയിൽ ഇരിക്കുന്ന നിലയിൽ കണ്ടെത്തുകയായിരുന്നു.