Teacher's Facebook post goes viral image

ബൈക്കിൽനിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം മാപ്പു ചോദിച്ച് അജ്ഞാതൻ: വൈറലായി അധ്യാപകന്റെ Facebook കുറിപ്പ്

hop thamarassery poster

Kozhikode: റോഡിൽ പാർക്ക് ചെയ്തിരുന്ന ബൈക്കിൽനിന്ന് പെട്രോൾ ഊറ്റിയെടുത്ത ശേഷം മാപ്പു ചോദിച്ച് രണ്ടു നാണയത്തുട്ടുകളോടൊപ്പം അജ്ഞാതൻ വച്ചിട്ടുപോയ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ.

വഴിയിൽവച്ച് പെട്രോൾ തീർന്നുപോയെന്നും, പമ്പ് വരെ എത്തുന്നതിനുള്ള പെട്രോൾ ബൈക്കിൽനിന്ന് ഊറ്റിയെടുക്കുന്നുവെന്നുമാണ് ബൈക്കിൽ വച്ചിട്ടു പോയ കുറിപ്പിലുള്ളത്. ഊറ്റിയ പെട്രോളിനുള്ള പ്രതിഫലമായി രണ്ട് അഞ്ച് രൂപാത്തുട്ടുകളും ബൈക്കിൽ വച്ചിട്ടുണ്ട്.

Kozhikode ചേലേമ്പ്രയിലെ ദേവകി അമ്മ മെമ്മോറിയൽ കോളജ് ഓഫ് ഫാർമസിയിൽ അധ്യാപകനായ അരുൺലാലിനാണ് രസകരമായ അനുഭവമുണ്ടായത്. അദ്ദേഹം Facebook പോസ്റ്റിൽ പങ്കുവച്ച കുറിപ്പാണ് വിവിധ ഗ്രൂപ്പുകളിലൂടെ പ്രചരിക്കുന്നത്.

Kozhikode ബൈപ്പാസിൽ പാർക്ക് ചെയ്തിരുന്ന എന്റെ ബുള്ളറ്റിലാണ് ആരോ കുറിപ്പ് എഴുതിവച്ചു പോയത്. കൈ നിറയെ ധനം ഉള്ളവനല്ല, മനസ്സ് നിറയെ നന്മയുള്ളവനാണ് സമ്പന്നൻ – കുറിപ്പും അതിനൊപ്പമുണ്ടായിരുന്ന രണ്ട് അഞ്ച് രൂപാ തുട്ടുകളുടെയും ചിത്രം സഹിതം അരുൺലാൽ കുറിച്ചു.

 
weddingvia 1st banner
UAE VIST VISA FOR 6666 RUPPES ONLY

test