Thiruvananthapuram: സംസ്ഥാനത്ത് വീണ്ടും നിപ മരണം. മലപ്പുറം മങ്കടയില്‍ മരിച്ച 18കാരിക്ക് രോഗം സ്ഥിരീകരിച്ചു. പൂനൈ വൈറോളജി ഡിപ്പാര്‍ട്ട്‌മെന്റിലെ ഫലം പോസിറ്റീവ്. നിപ സമ്പര്‍ക്ക പട്ടികയില്‍ ആകെ 345 പേരാണുള്ളത്. മലപ്പുറത്ത് 211 പേരും പാലക്കാട് 91 പേരും കോഴിക്കോട് 43 പേരുമാണ് പട്ടികയിലുള്ളത്. കോഴിക്കോട് ജില്ലയിലുള്ള എല്ലാവരും ആരോഗ്യ പ്രവര്‍ത്തകരാണ്.
പാലക്കാട് മലപ്പുറം ജില്ലയിലുള്ളവര്‍ക്കാണ് നിപ സംശയിച്ചത്. തച്ചനാട്ടുകര സ്വദേശിയായ യുവതിയ്ക്ക് നിപ സ്ഥിരീകരിച്ചു. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലുള്ള യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. തച്ചനാട്ടുകര, കരിമ്പുഴ പഞ്ചായത്തിലെ വിവിധ വാര്‍ഡുകള്‍ കണ്ടെയ്ന്‍മെന്റ് സോണാക്കി പ്രഖ്യാപിച്ചു. രോഗിയുടെ റൂട്ട് മാപ്പ് പ്രസിദ്ധീകരിച്ചു.
വവ്വാലുകളെ പടക്കം പൊട്ടിച്ചോ മറ്റോ ഓടിക്കാന്‍ പാടില്ലെന്ന് വിദഗ്ധര്‍ പറഞ്ഞു. പാലക്കാട് മലപ്പുറം ജില്ലകളില്‍ കഴിഞ്ഞമാസം ന്യൂമോണിയ മസ്തിഷ്‌ക ജ്വരമോ ബാധിച്ച് ആരെങ്കിലും മരിച്ചിട്ടുണ്ടോ എന്ന് പരിശോധിക്കുമെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, പാലക്കാട് നിപ സ്ഥിരീകരിച്ച യുവതിയുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ് യുവതി.
Kerala has reported another Nipah death — an 18-year-old girl from Mankada, Malappuram, tested positive. The contact list now includes 345 people, with the highest numbers in Malappuram and Palakkad. Another infected woman remains critically ill in Perinthalmanna. Containment zones have been declared in affected areas, and a route map has been released. Authorities are also probing past deaths possibly linked to Nipah, and experts have warned against disturbing bats using firecrackers.