Poonoor: സാമൂഹ്യ വിപത്തായി മാറിയ ലഹരിക്കെതിരെ നശാ മുക്ത് ഭാരത് അഭിയാൻ,സോഷ്യൽ ജസ്റ്റീസ് ഡിപ്പാർട്ടുമെൻ്റ് എന്നിവരുടെ സഹകരണത്തോടെ അല സാഹിത്യ വേദി സംഘടിപ്പിച്ച “കരുതൽ”സമൂഹ ചിത്രരചന വേറിട്ട കാഴ്ചയായി. പൂനൂരിൽ പത്തു ദിവസങ്ങളിലായി നടക്കുന്ന പൂനൂർ ലിറ്ററേച്ചർ ഫെസ്റ്റിവലിനോടനുബന്ധിച്ചായിരുന്നു ചിത്രരചന സംഘടിപ്പിച്ചിരുന്നത്. കൊച്ചു കുട്ടികളും മുതിർന്നവരുമടക്കം നൂറോളം ചിത്രകാരന്മാർ സമൂഹ ചിത്രരചനയിൽ പങ്കെടുത്തു.
പ്രശസ്തശിൽപിയും ചിത്രകാരനുമായ ഗുരുകുലം ബാബു ചിത്രം വരച്ചു കൊണ്ടായിരുന്നു ഉദ്ഘാടനം നിർവ്വഹിച്ചത്.
ആർടിസ്റ്റ് എ. ആർ. കാന്തപുരം നേതൃത്വം നൽകി. സംഘാടക സമിതി ചെയർമാൻ ദിനേശ് പൂനൂർ അധ്യക്ഷത വഹിച്ചു. ഉസ്മാൻ താമരശ്ശേരി, മജീദ്ഭവനം, വിനോദ് കുമാർ സായി രാഗ്, ജാഫർ കോളിക്കൽ,സലിം വേണാടി, താഹ മുഹമ്മദ്, പി.എച്ച്. ഷമീർ, പ്രവീൺ, ഷമീന ടീച്ചർ, ഷിംന ടി.എം , ഒ വി.ഫാത്തിമ ടീച്ചർ,എന്നിവർ പ്രസംഗിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ സി.പി. റഷീദ് പൂനൂർ സ്വാഗതവും, കരീം മാസ്റ്റർ വി.ഒ.ടി. നന്ദിയും പറഞ്ഞു.