Thamarassery: താമരശ്ശേരി പഴയ ബസ് സ്റ്റാൻ്റിനു മുൻവശത്ത് കഴിഞ്ഞ ദിവസം തീപിടുത്തത്തിൽ കത്തി നശിച്ച ബേക്കറി കെട്ടിടത്തിൻ്റെ പുനർനിർമ്മാണ ചിലവ് പൂർണമായും ബേക്കറി ഉടമകളുടെ കൂട്ടാഴ്മയായ അപ്പക്കൂട് വഹിക്കും.നേരത്തെ അടിയന്തിര സഹായമായി രണ്ടു ലക്ഷം രൂപയുടെ ധനസഹായം കൂട്ടാഴ്മ നൽകിയിരുന്നു.തീപിടുത്തത്തിൽ എല്ലാം എരിഞ്ഞമർന്ന സ്ഥാപനങ്ങളുടെ ഉടമകൾക്ക് എല്ലാം കൊണ്ടും കൈത്താങ്ങായിരിക്കുകയാണ് അപ്പക്കൂടിൻ്റെ സഹായം.