Omassery: കേന്ദ്ര-കേരള സർക്കാരുകളുടെ തെറ്റായ വ്യാപാര നയങ്ങൾക്കെതിരെ ഓമശ്ശേരി പഞ്ചായത്ത് വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേത്രത്വത്തിൽ Omassery ഗ്രാമ പഞ്ചായത്ത് ഓഫീസിനു മുന്നിൽ ധർണ സമരം സംഘടിപ്പിച്ചു.
മാലിന്യ സംസ്കരണത്തിന്റെ പേരിൽ വ്യാപാരികളെ പീഡിപ്പിക്കുന്നത് അവസാനിപ്പിക്കുക, അന്യായ ട്രേഡ് ലൈസൻസ് ഫീസ് പിൻവലിക്കുക, നിയമ വിരുദ്ധ വഴിയോര കച്ചവടം അവസാനിപ്പിക്കുക, ഓമശ്ശേരി ടൗണിലെ ട്രാഫിക് പരിഷ്കരണം നടപ്പിൽ വരുത്തി ഗതാഗത കുരുക്കിന് ശാഷ്വത പരിഹാരം കാണുക, അശാസ്ത്രീയമായ പ്രവർത്തി മൂലം സഞ്ചാര യോഗ്യമല്ലാതായ നടപ്പാതകൾ പുനർ നിർമിക്കാനുള്ള ഇടപെടലുകൾ നടത്തുക തുടങ്ങി ഒട്ടനവധിആവശ്യങ്ങൾ ഉന്നയിച്ചു കൊണ്ടാണ് വ്യാപാരികൾ സമരം നടത്തിയത്.
കൂടത്തായിയുണിറ്റ് പ്രസിഡന്റ് എകെ കാദിരി ഹാജി അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് എകെ അബ്ദുള്ള ഉത്‌ഘാടനം ചെയ്തു. മുഹമ്മദലി സുറുമ, ശ്രീനിവാസൻ ആലിന്തറ, സലിം വെളിമണ്ണ, എംപി അഷ്‌റഫ്, സൂപ്പർ അഹമ്മദ് കുട്ടി ഹാജി, വിവി ഹുസ്സൈൻ, കെ വേലായുധൻ യൂസുഫ് പാപ്പാസ്, മൻസൂർ കെ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.