Thamarassery: ചെക്ക് പോസ്റ്റിന് സമീപം സ്വകാര്യ വ്യക്തിയുടെ ഭൂമിയിലുള്ള പടു വൃക്ഷം കടപുഴകി കോഴിക്കോട് കൊല്ലങ്ങൽ ദേശീയ പാതയിലേക്ക് വീണതിനാൽ ഒരു മണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.
മുക്കത്തു നിന്നും എത്തിയ ഫയർ ഫോഴ്സ് സംഘവും, നാട്ടുകാരും ചേർന്ന് മരം നീക്കം ചെയ്തു. Thamarassery ട്രാഫിക് പോലീസ് ഗതാഗതം നിയന്ത്രിച്ചു. ഗ്രേഡ് ഫയർ സ്റ്റേഷൻ ഓഫീസർ ഭരതൻ, അസി. സ്റ്റേഷൻ ഓഫീസർ അബ്ദുൽ ഷക്കൂർ, Thamarassery ട്രാഫിക് എസ് ഐ മുരളി പി ആർ, പൊതു പ്രവർത്തകരായ ഹാരിസ് അമ്പായത്തോട്, അയ്യൂബ് കാറ്റാടി, ഫൈസൽ കയ്യേലിക്കുന്ന്, നിസാർ ചുങ്കം എന്നിവർ നേതൃത്വം നൽകി. രാവിലെ 9.30 ഓടെയായിരുന്നു സംഭവം.