Kozhikode: കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ ചികിത്സയിലുള്ള പ്രായപൂർത്തിയാവാത്ത വിദ്യാർത്ഥിക്ക് MDMA എത്തിച്ചു നൽകിയ യുവാവ് പിടിയിൽ. കോഴിക്കോട് തിരുവമ്പാടി സ്വദേശിയായ തടായിൽ വീട്ടിൽ മുഹമ്മദ് റാഷിയെയാണ് മെഡിക്കൽ കോളേജ് പൊലിസ് പിടികൂടിയത്. ചികിത്സ കഴിയുന്ന പതിനാറുകാരന് MDMA നൽകാനായിരുന്നു റാഫിഎത്തിയത് എന്നാണ് പൊലിസ് വ്യക്തമാക്കിയത്. ഇയാളിൽ നിന്നും 0.9 ഗ്രാം MDMA യാണ് പിടിച്ചെടുത്തത്.
കഴിഞ്ഞദിവസം ഭക്ഷണം നൽകുകയെന്ന വ്യാജേനയാണ് റാഫി കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തിൽ എത്തിയത്. എന്നാൽ സുരക്ഷാ ജീവനക്കാരുടെ പരിശോധനയിൽ ഇയാൾ കൊണ്ടുവന്ന കവറിൽ നിന്നും സിറിഞ്ച് കണ്ടെത്തുകയായിരുന്നു. സംശയം തോന്നിയതിന് പിന്നാലെ സുരക്ഷ ജീവനക്കാർ വിവരം പൊലിസിൽ അറിയിക്കുകയായിരുന്നു. പൊലിസ് എത്തിയശേഷം നടത്തിയ പരിശോധനയിലാണ് ഇയാളുടെ കൈവശം ഉണ്ടായ MDMA പിടിച്ചെടുത്തത്.
A youth from Thiruvambady, Muhammed Rafi, was arrested for trying to smuggle 0.9 grams of MDMA into the Kuthiravattam Mental Health Centre for a 16-year-old patient. He disguised his visit as food delivery, but security found a syringe in his package and informed the police, leading to his arrest.