Omassery MLA യെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ചു

Omassery: കെ.പി.മോഹനൻ എം എൽഎ യെ കയ്യേറ്റം ചെയ്തതിൽ പ്രതിഷേധിച്ച് ആർ.ജെ.ഡി. ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഓമശ്ശേരി ടൗണിൽ പ്രതിഷേധ പ്രകടനം നടത്തി. തുടർന്ന് നടന്ന യോഗത്തിൽ ആർ.ജെ.ഡി ഓമശ്ശേരി പഞ്ചായത്ത് കമ്മിറ്റി ചെയർമാൻ സി.വി. മുഹമ്മദ് അധ്യക്ഷനായി. മുൻ ജില്ലാ കമ്മിറ്റി അംഗം കെ. എം. സെബാസ്റ്റ്യൻ യോഗം ഉദ്ഘാടനം ചെയ്തു. ബേബി മഞ്ചേരിൽ വേലായുധൻ മുറ്റുളി, കെ.യു മോയിൻകുട്ടി, കെ.ടി. ഗഫൂർ എന്നിവർ സംസാരിച്ചു. A protest march was […]
Koodaranji പോത്തുകുട്ടി വളർത്തൽ വിതരണം ഉദ്ഘാടനം നിർവഹിച്ചു

Koodaranji: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് 2025-26 വാർഷിക പദ്ധതി പോത്തുകുട്ടി വളർത്തൽ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ആദർശ് ജോസഫ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻറ് മേരി തങ്കച്ചൻ അധ്യക്ഷത വഹിച്ച യോഗത്തിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ജെറീന റോയ്,പഞ്ചായത്ത് അംഗങ്ങളായ ബാബു മൂട്ടോളി, സീന ബിജു, ബോബി ഷിബു,കൂമ്പാറ വെറ്ററിനറി സർജൻ ഡോ.ബിനീഷ് പി.പി.ലൈവ്സ്റ്റോക്ക് ഇൻസ്പെക്ടർ ജസ് വിൻ തോമസ്, മിനി പി കെ തുടങ്ങിയവർ സംസാരിച്ചു. ഗ്രാമപഞ്ചായത്ത് പരിധിയിലെ 140 ഗുണഭോക്താക്കൾക്ക് പതിനാറായിരം രൂപ വിലമതിക്കുന്ന […]
Koodaranji സ്വച്ഛതാഹി സേവ ശുചിതോത്സവം സംഘടിപ്പിച്ചു

Koodaranji: കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് സ്വച്ഛതാഹി സേവ ശുചിതോത്സവം- 2025 ന്റെ ഭാഗമായി ഗാന്ധി സ്മൃതി – ശുചിത്വ സഭയും മെഗാ ക്ളീനിംങും നടത്തി. പഞ്ചായത്ത് തല ഉദ്ഘാടനം കൂടരഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷനിൽ ബഹു. തിരുവമ്പാടി MLA ലിന്റോ ജോസഫ് നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ആദർശ് ജോസഫ് അധ്യക്ഷനായി. അതോടൊപ്പം കൂടരഞ്ഞി ആസ്ഥാനമായി പ്രവർത്തിക്കുന്ന “സൗഹൃദയ കൂടരഞ്ഞി” കൂടരഞ്ഞി പോസ്റ്റ് ഓഫീസ് ജംഗ്ഷൻ മുതൽ വീട്ടിപ്പാറ വരെ മലയോര ഹൈവേയുടെ ഇരുവശങ്ങളും കാട് വെട്ടിതെളിച്ച് വൃത്തിയാക്കി. വരും […]
Thamarassery ചുരത്തിൽ പിക്കപ്പ് വാൻ മറിഞ്ഞ് അപകടം

Thamarassery: ചുരം രണ്ടാം വളവിന് താഴെ ചായപ്പൊടി കയറ്റി വരികയായിരുന്ന പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു. At Thamarassery pass, a pickup van loaded with tea powder overturned near the second curve.
Thiruvambady ഫലസ്തീൻ ഐക്യദാർഡ്യ റാലി നടത്തി

Thiruvambady: പാമ്പഴിഞ്ഞപാറ, വേദനിക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് പാമ്പഴഞ്ഞപാറ മഹല്ല് കമ്മിറ്റിക്കു കീഴിൽ ഐക്യദാർഢ്യ റാലി സംഘടിപ്പിച്ചു. മഹല്ല് ഖത്തീബ് മുഹമ്മദാലി ജൗഹർ, മഹല്ല് പ്രസിഡന്റ്, മഹല്ല് സെക്രെട്ടറി, മഹല്ല് ഭാരവാഹികളും, മഹല്ല് കാരണവന്മാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ, വേദനിക്കുന്ന ഫലസ്തീൻ ജനതക്ക് ഐക്യദാർഡ്യറാലി നടത്തി. At Thiruvambady, the Pampazhannapara Mahallu Committee organized a solidarity rally to support the suffering people of Palestine, led by […]
Kodanchery ഗാന്ധിജയന്തി ദിനം ആഘോഷിച്ചു

Kodanchery: OISCAനെല്ലിപ്പൊയിൽ ചാപ്റ്റർ ഗാന്ധിജയന്തി ദിനം വിപുലമായി ആഘോഷിച്ചു. ഗാന്ധിജയന്തിയുടെ മഹത്വം മനസ്സിലാക്കി പരിസ്ഥിതി സംരക്ഷണമാണ് ജീവൻറെ നിലനിൽപ്പിന് അത്യന്താപേക്ഷിതം എന്ന് തിരിച്ചറിഞ്ഞ് കൊണ്ട് നെല്ലിപ്പൊയിൽ അങ്ങാടിയും പരിസരവും ശുചീകരിക്കുകയും, നെല്ലിപ്പൊയിൽ അങ്ങാടിയെ മനോഹരമാക്കുന്ന പൂച്ചെടികളെ വെട്ടി വൃത്തിയാക്കുകയും, നെല്ലിപ്പൊയിൽ അങ്ങാടിയിൽ നിന്നും മീൻമുട്ടി ജംഗ്ഷൻ വരെ നട്ടിരിക്കുന്ന ഫല വൃക്ഷങ്ങൾക്കും വളമിടുകയും ചെയ്തു. നെല്ലിപ്പൊയിൽ OISCA ചാപ്റ്റർ പ്രസിഡൻറ് ശ്രീ സാബു അവണൂർ നേതൃത്വം നൽകിയ പരിപാടിയിൽ സെക്രട്ടറി ജിനേഷ് കുര്യൻ, വൈസ് പ്രസിഡണ്ട് മനോജ് […]
Kodanchery സേവന ദിനം ആചരിച്ചു

Kodanchery: ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് വയോജന സൗഹൃദ സമ്പർക്ക പരുപാടി “റാന്തൽ ” ന്റെയും കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പാറമല അൽഫോൻസാ പകൽ വീടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ചൂരമുണ്ട ഗവ. ആയുർവേദ ഡിസ്പെൻസറി ക്യാമ്പസ് ശുചീകരണ പ്രവർത്തനം നടത്തി. പ്രവർത്തനം കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അലക്സ് തോമസ് ചെമ്പകശ്ശേരി ഉദ്ഘാടനം ചെയ്തു. ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഫാ.പോൾ മരിയ പീറ്റർ, സീനിയർ ആയുർവേദ മെഡിക്കൽ ഓഫീസർ ഡോ. ടെസ്സി, […]
ഭവാനി സംഗീത കോളേജ് Balussery യിലെ ഈ വർഷത്തെ നവരാത്രി സംഗീതോത്സവത്തിന് തുടക്കമായി

Balussery: ഈ വർഷത്തെ നവരാത്രി സംഗീതോത്സവം പ്രശസ്ത കർണാടക സംഗീതജ്ഞനും ഭവാനി സംഗീത കോളേജ് ഡയറക്ടറുമായ ശ്രീ. ഹരിപ്പാട് കെ.പി.എൻ പിള്ള സാർ നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. ശ്രീ. വി.സി ശിവദാസൻ മാസ്റ്റർ അധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീകുമാർ എം.എൻ സ്വാഗതവും കൃഷ്ണൻകുട്ടി നായർ കാന്തപുരം ആശംസ പ്രസംഗവും അജിത് ഭവാനി നന്ദിയും പറഞ്ഞു. തുടർന്ന് കോളേജ് അങ്കണത്തിൽ വെച്ച് വിദ്യാർത്ഥികളുടെ സംഗീതാലാപനവും സീനിയർ വിദ്യാർത്ഥികളുടെ സംഗീതക്കച്ചേരിയും അരങ്ങേറി. പരിപാടിക്ക് സമാപനം കുറിച്ചുകൊണ്ട് സിനിമാഗാനങ്ങൾ കോർത്തിണക്കിക്കൊണ്ട് […]
Thamarassery ചുരത്തിൽ രൂക്ഷമായ ഗതാഗത കുരുക്കാണ് അനുഭവപ്പെടുന്നത്

Thamarassery: ചുരത്തിൽ അടിവാരം മുതൽ ലക്കിടി വരെ രൂക്ഷമായ ഗതാഗത കുരുക്ക്. തുടർച്ചയായ അവധി ദിവസങ്ങളും, ദസറയും പ്രമാണിച്ച് വാഹനങ്ങൾ കൂട്ടത്തോടെ ചുരം കയറുന്നതാണ് കുരുക്കിന് കാരണം. തിരക്ക് കാരണം വളരെ പതുക്കെ മാത്രമേ വാഹനങ്ങൾ മുന്നോട്ട് നീങ്ങുന്നുള്ളൂ. യാത്രാ തടസ്സം ഒഴിവാക്കാൻ യാത്രക്കാർ വാഹനങ്ങൾ ഓവർടേക്ക് ചെയ്യാതെ ക്യൂ പാലിക്കാൻ ശ്രമിക്കുക. എയർപോർട്ട്, ട്രെയിൻ യാത്രക്കാർ നേരത്തെ ഇറങ്ങാൻ ശ്രദ്ധിക്കുക, വാഹനത്തിൽ ഇന്ധനം ഉണ്ടെന്ന് ഉറപ്പുവരുത്തുക, വളവുകളിൽ നിന്നും ഓവർടേക്ക് ചെയ്യാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക, ലഘുഭക്ഷണം, […]
OCT 3ന് നടത്താനിരുന്ന ഭാരത് ബന്ദ് മാറ്റി, പുതിയ തീയതി പിന്നീട് അറിയിക്കും

അഖിലേന്ത്യാ മുസ്ലീം വ്യക്തി നിയമബോര്ഡ് പ്രഖ്യാപിച്ച മറ്റന്നാളത്തെ ഭാരത് ബന്ദ് മാറ്റി. പുതിയ തീയതി പിന്നീട് അറിയിക്കും. വഖ്ഫ് നിയമത്തിനെതിരായ മുസ്ലിം വ്യക്തിനിയമ ബോർഡിന്റെ ഭാരത് ബന്ദ് ആണ് മാറ്റി വെച്ചത്. വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ബന്ദാണ് മാറ്റിവെച്ചത്. പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ജനറൽ സെക്രട്ടറി അറിയിച്ചു. വിവിധ സഹോദര മതവിഭാഗങ്ങളുടെ ആഘോഷങ്ങൾ കണക്കിലെടുത്ത് അതിന് ഭംഗം വരരുതെന്ന് കരുതിയാണ് ബന്ദ് മാറ്റി വെക്കുന്നതെന്ന് ജനറൽ സെക്രട്ടറി മൗലാന ഫസ്ലുർറഹീം മുജദിദി വ്യക്തമാക്കി. അഖിലേന്ത്യാ മുസ്ലിം […]
Kodanchery ലോക വയോജന ദിനം ആഘോഷിച്ചു

Kodanchery: ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് വയോജന സൗഹൃദ സമ്പർക്ക പരുപാടി ” റാന്തൽ ” ന്റെയും കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് പാറമാല അൽഫോൻസാ പകൽ വീടിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ അൽഫോൻസാ പകൽ വീട്ടിൽ ലോക വയോജന ദിനം ആഘോഷിച്ചു. ആം ഓഫ് ഹോപ്പ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് ഫാ. പോൾ മരിയ പീറ്റർ അധ്യക്ഷൻ ആയിരുന്ന ചടങ്ങിൽ കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജമീല അസീസ് ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ പകൽവീട് സെക്രട്ടറി […]
Kozhikode നഗരത്തില് കെട്ടിടത്തിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി

Kozhikode: നഗരത്തില് ബീച്ച് പരിസരത്തെ കെട്ടിടത്തിനു മുകളിൽ കയറി യുവാവിന്റെ ആത്മഹത്യാ ഭീഷണി. ലൈറ്റ് ഹൗസിന് സമീപമുള്ള മർച്ചന്റ് നേവി ക്ലബ് കെട്ടിടത്തിന് മുകളിൽ കയറിയായിരുന്നു ആത്മഹത്യാ ഭീഷണി. ഒടുവിൽ, പോലീസും ഫയർഫോഴ്സും ചേർന്ന് ഒരു മണിക്കൂറോളം നീണ്ട അനുനയ ശ്രമത്തിനൊടുവിലാണ് യുവാവിനെ താഴെയിറക്കിയത്. ഒടുമ്പ്ര സ്വദേശിയായ റോഷനാണ് ആത്മഹത്യാ ഭീഷണി മുഴക്കിയത്. ഇന്ന് ഉച്ചയ്ക്ക് 1.30 ഓടെയാണ് സംഭവങ്ങളുടെ തുടക്കം. വായിൽ കുപ്പിച്ചില്ലുമായാണ് റോഷൻ കെട്ടിടത്തിന് മുകളിൽ നിലയുറപ്പിച്ചത്. വാഹനം മോഷ്ടിച്ചുവെന്ന് ആരോപിച്ച് ചിലർ തന്നെ […]