സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത; എട്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

സംസ്ഥാനത്ത് ഇന്നും പരക്കെ മഴയ്ക്ക് സാധ്യത. അടുത്ത നാല് ദിവസങ്ങളിൽക്കൂടി മഴ തുടരുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം. ഒറ്റപ്പെട്ടയിടങ്ങളിൽ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറിൽ 115.6 മില്ലി മീറ്റർ മുതൽ 204.4 മില്ലി മീറ്റർ വരെ മഴ ലഭിക്കാനുള്ള സാധ്യതയുണ്ട്. എട്ട് ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം,എറണാകുളം,തൃശ്ശൂർ മലപ്പുറം,കോഴിക്കോട്, വയനാട്,കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുള്ളത്. കേരള തമിഴ്നാട് തീരങ്ങളിൽ ഇന്ന് അർദ്ധരാത്രി 11. 30 വരെ കള്ളക്കടൽ പ്രതിഭാസത്തിനും […]
Kodenchery, ഇരൂട് വെട്ടുകല്ലുംപുറത്ത് ജോസഫ് നിര്യാതനായി

Kodenchery: ഇരൂട് വെട്ടുകല്ലുംപുറത്ത് ജോസഫ് (90) നിര്യാതനായി. ഭാര്യ: റോസമ്മ ചമൽ ഇലവുംതടിക്കൽ കുടുംബാംഗം. മക്കൾ:ലിസി,സജി, ബെറ്റി,ബിജു. മരുമക്കൾ : ജോസ് കൊച്ചുപുരയ്ക്കൽ (തിരുവമ്പാടി), സെൽവി പടിഞ്ഞാറക്കുറ്റ് (വേനപ്പാറ), സെലസ്റ്റിൻ പള്ളിത്താഴത്ത് (കൂടത്തായി), ഡാനി ചാരുപ്ലാക്കൽ (തിരുവമ്പാടി). സംസ്കാരം : നാളെ (11-06-24) രാവിലെ 9ന് കോടഞ്ചേരി സെന്റ് മേരീസ് ഫൊറോന പള്ളി സിമിത്തേരിയിൽ.
Wayanad, സ്കൂളിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സംഭവം; അഞ്ച് പേർക്ക് സസ്പെൻഷൻ.

Wayanad, മൂലങ്കാവ് ഗവൺമെൻറ് സ്കൂളിൽ വിദ്യാർത്ഥിയെ ക്രൂരമായി മർദിച്ച സംഭവത്തിൽ അഞ്ച് പേർക്ക് സസ്പെൻഷൻ. സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥി ശബരിനാഥനെയാണ് കത്രികകൊണ്ട് കുത്തി പരുക്കേൽപ്പിച്ചത്. വിദ്യാർത്ഥിയെ ഡിസ്ചാർജ് ചെയ്യാൻ ബത്തേരി താലൂക്ക് ആശുപത്രിയിലെ ഡ്യൂട്ടി ഡോക്ടറുടെ ഭാഗത്ത് നിന്ന് സമ്മർദമുണ്ടായതായി ശബരിനാഥന്റെ ബന്ധുക്കൾ ആരോപിച്ചു. ഇന്നലെ ഉച്ചയോടെയാണ് ശബരിനാഥനെ ക്ലാസിൽ നിന്ന് ഇറക്കിക്കൊണ്ടുപോയി മർദിച്ചത്. മർദനത്തിനിടെ കത്രികകൊണ്ട് കുത്തി. നെഞ്ചിലും മുഖത്തുമാണ് പരിക്ക്. ഒരു ചെവിയിൽ കമ്മൽ ധരിച്ചിരുന്നു. ഇടിയുടെ ആഘാതത്തിൽ തുളഞ്ഞുകയറിയ കമ്മൽ ആശുപത്രിയിൽ […]
Thamarassery, ബസ്സിൽ തളർന്നുവീണ് ആശുപത്രിയിൽ എത്തിച്ച യുവാവ് മരിച്ചു.

Thamarassery: ബാംഗ്ലൂരിൽ നിന്നും നാട്ടിലേക്ക് കെ എസ് ആർ ടി സി ഗരുഡ ബസിൽ വരികയായിരുന്ന കുന്ദമംഗലം ഇരുമ്പാടൻ കണ്ടിയിൽ വിജിത് (34) ആണ് മരിച്ചത്. ഭാര്യ: രാധിക (താമരശ്ശേരി കെടവൂർ Rtd എസ് ഐ രാധാകൃഷ്ണൻ്റെ മകളാണ് ). യാത്രക്കാരൻ കുഴഞ്ഞു വീണത് ശ്രദ്ധയിൽപ്പെട്ട ഉടനെ ബസിൽ തന്നെ താമരശേരി താലൂക്ക് ആശുപത്രിയിൽ എത്തിക്കുകയും ,ആരോഗ്യസ്ഥിതി മോശമായതിനാൽ ഡോക്ടറും, നേഴ്സുമാരും ചേർന്ന് 108 ആബുലൻസിൽ മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിക്കുകയുമായിരുന്നു.എന്നാൽ ഏറെ പരിശ്രമിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. […]
Kozhikode, ഓടുന്ന കാറിന് തീപിടിച്ച് ഡ്രൈവർ വെന്തുമരിച്ചു.

Kozhikode, കോന്നാട് ബീച്ച് റോഡിൽ ഓടുന്ന കാറിന് തീപിടിച്ച് അപകടം. ഡ്രൈവർ വെന്തുമരിച്ചു. ആളെ തിരിച്ചറിഞ്ഞില്ല.
ഹോട്ടലിൽBalussery, മദ്യപിച്ച് ബഹളമുണ്ടാക്കിയ ഗ്രേഡ് എസ് ഐക്ക് സസ്പെൻഷൻ.

Balussery: മദ്യപിച്ച് ഹോട്ടലിൽ ബഹളമുണ്ടാക്കിയ ബാലുശ്ശേരി ഗ്രേഡ് എസ്.ഐ രാധാകൃഷ്ണണനെ സസ്പെപെൻ്റ് ചെയ്തു,
Thamarassery, വ്യാജ നമ്പർ പ്ലേറ്റ് പതിച്ച ബുള്ളറ്റ് ട്രാഫിക് പോലീസ് പിടികൂടി.

Thamarassery: അന്യ സംസ്ഥാനത്തിൻ്റെ CTT 8330 എന്ന വ്യാജ റജിസ്ട്രേഷൻ നമ്പർ ഘടിപ്പിച്ച് ടാക്സും ഇൻഷൂറും അടക്കമുള്ള രേഖകൾ ഇല്ലാതെ താമരശ്ശേരിയിലും പരിസരത്തും വിദ്യാർത്ഥികളായ മൂന്നു കുട്ടികൾ സ്ഥിര മായി സഞ്ചരിച്ചിരുന്ന ബുള്ളറ്റ് മോട്ടോർ സൈക്കിൾ കോരങ്ങാട് ഹയർ സെക്കൻ്ററി സ്കൂൾ പരിസര ത്തുനിന്നും താമരശ്ശേരി ട്രാഫിക് പോലിസ് പിടികൂടി.
Thamarassery, ടോയ്ലറ്റ് കോംപ്ലക്സിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം ചെയ്തു.

Thamarassery: കോരങ്ങാട് ജി എൽ പി സ്കൂളിൽ ഗ്രാമപഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി നിർമ്മിക്കുന്ന ടോയ്ലറ്റ് കോംപ്ലക്സിന്റെ നിർമ്മാണ പ്രവർത്തി ഉദ്ഘാടനം വാർഡ് മെമ്പർ ഫസീല ഹബീബ് നിർവഹിച്ചു. എസ് എം സി ചെയർമാൻ ഹബീബ് റഹ്മാൻ എ പി, എം പി ടി എ പ്രസിഡണ്ട് രജനി സിപി, പിടിഎ വൈസ് പ്രസിഡണ്ട് രാജേഷ് കുമാർ ജി ബി, ഷാഹുൽ ഹമീദ്, സക്കീർ ഹുസൈൻ,, ലതീഷ്, എച്ച് എം മനോജ് ടി പി, ഷമീർ, രേഷ്മ ടീച്ചർ, […]
Sultan Bathery, ദൊട്ടപ്പൻ കുളത്ത് ആംബുലൻസ് അടക്കം നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു

Sultan Bathery, ദൊട്ടപ്പൻ കുളത്ത് ആംബുലൻസ് അടക്കം നിരവധി വാഹനങ്ങൾ അപകടത്തിൽപെട്ടു. ആംബുലൻസും ഓട്ടോറിക്ഷയും രണ്ട് ബൈക്കും രണ്ട് കാറുകളും അപകടത്തിൽ പെട്ടു. നാല് പേർക്ക് പരിക്കേറ്റു. ആരുടെയും പരിക്ക് ഗുരുതരമല്ല. ആംബുലൻസിലുണ്ടായിരുന്ന ഗര്‍ഭിണിയെ ആശുപത്രിയിലേക്ക് മാറ്റി. നിയന്ത്രണം വിട്ടെത്തിയ ബൈക്കാണ് അപകടത്തിന് കാരണമെന്നാണ് വിവരം. ആംബുലൻസ് കെഎസ്ഇബി പോസ്റ്റിൽ ഇടിച്ചെങ്കിലും വൈദ്യുതി ബന്ധം വിച്ഛേദിക്കപ്പെട്ടതിനാൽ വലിയ ദുരന്തം ഒഴിവായി
Thamarassery, ലോട്ടറി തൊഴിലായുടെ സത്യസന്ധത; കളഞ്ഞുകിട്ടിയ സ്വർണാഭരണം ഉടമക്ക് കൈമാറി.

Thamarassery: താമരശ്ശേരി ചുങ്കത്ത് റോഡരികിൽ വെച്ച് ലോട്ടറി തൊഴിലാളിയായ സജിത്കുകുമാറിന് കളഞ്ഞുകിട്ടി പോലീസ് സ്റ്റേഷനിൽ ഏൽപ്പിച്ച ഒന്നര പവനോളം തൂക്കം വരുന്ന സ്വർണാഭരണമാണ് ഉടമയായ പൂനൂർ കക്കാട്ടുമ്മൽ സാബിറ താമരശ്ശേരി പോലീസ് സ്റ്റേഷനിൽ എത്തി ഏറ്റുവാങ്ങിയത്. ലോട്ടറി വിൽപ്പനക്കാരനായ സജിതിനെ നാട്ടുകാർ അഭിനന്ദിച്ചു.
Malappuram, സ്‌കൂള്‍ വാന്‍ മറിഞ്ഞു; പരുക്കേറ്റ വിദ്യാർത്ഥികളുടെ എണ്ണം 12 ആയി.

Malappuram, കൊണ്ടോട്ടി മുസ്ലിയാരങ്ങാടിയില്‍ സ്‌കൂള്‍ വാന്‍ മറിഞ്ഞു. അപകടത്തില്‍ 12 വിദ്യാര്‍ത്ഥികള്‍ക്ക് പരിക്കേറ്റു. ഇവരെ കൊണ്ടോട്ടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആരുടെയും നില ഗുരുതരമല്ല. മൊറയൂര്‍ വി എച് എം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്.
Thiruvambady, പരിസ്ഥിതി ദിനം വിപുലമായി ആഘോഷിച്ചു.

Thiruvambady: സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്ക്കൂളിൽ പരിസ്ഥിതി വാരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിൻ്റെ ഭാഗമായി സ്ക്കൂൾ പരിസ്ഥിതി ദിനത്തിൽ വ്യത്യസ്തങ്ങളായ പരിപാടികൾ നടത്തി. ഹെഡ്മാസ്റ്റർ സജി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവമ്പാടി പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളായ ജമീല എം.കെ, അനുഷ ആൻ്റണി എന്നിവർ വൃക്ഷത്തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു. പരിസ്ഥിതി സന്ദേശങ്ങൾ, ശുചിത്വ പ്രതിജ്ഞ, ബോധവത്കരണ ഗാനങ്ങൾ ,ഫ്ളാഷ് മോബ് , എന്നിങ്ങനെ വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിച്ചു. ഫാ: […]