Thiruvambady: സേക്രഡ് ഹാർട്ട് ഹയർ സെക്കണ്ടറി സ്ക്കൂളിൽ പരിസ്ഥിതി വാരാഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. ഇതിൻ്റെ ഭാഗമായി സ്ക്കൂൾ പരിസ്ഥിതി ദിനത്തിൽ വ്യത്യസ്തങ്ങളായ പരിപാടികൾ നടത്തി.
ഹെഡ്മാസ്റ്റർ സജി തോമസ് അധ്യക്ഷത വഹിച്ച യോഗത്തിൽ തിരുവമ്പാടി പഞ്ചായത്തിലെ ഹരിത കർമ്മ സേനാംഗങ്ങളായ ജമീല എം.കെ, അനുഷ ആൻ്റണി എന്നിവർ വൃക്ഷത്തൈകൾ നട്ടുകൊണ്ട് പരിസ്ഥിതി ദിന പരിപാടികൾ ഉദ്ഘാടനം ചെയ്തു.
പരിസ്ഥിതി സന്ദേശങ്ങൾ, ശുചിത്വ പ്രതിജ്ഞ, ബോധവത്കരണ ഗാനങ്ങൾ ,ഫ്ളാഷ് മോബ് , എന്നിങ്ങനെ വ്യത്യസ്ത മത്സരങ്ങൾ സംഘടിപ്പിച്ചു. ഫാ: ജോജോ ജോസഫ്, മിനി മോൾ തോമസ്, രാജി കെ. ആർ, സോജി തോമസ് , ക്രിസ് ആൻ്റോ ചെറിയാൻ എന്നിവർ നേതൃത്വം നൽകി.