Thamarassery, കണ്ടയ്നർ ലോറിക്ക് പിന്നിൽ ഇരുചക്ര വാഹനം ഇടിച്ച് യുവാവിന് പരിക്ക്

Thamarassery: ദേശീയപാതയിൽ താമരശ്ശേരി ചെക്ക് പോസ്റ്റിന് മുൻവശം റോഡിൽ നിർത്തിയിട്ട കണ്ടയ്നർ ലോറിക്ക് പിന്നിൽ ഇരുചക്രവാഹനം ഇടിച്ച് യാത്രികന് പരിക്ക്. താമരശ്ശേരി പരപ്പൻ പൊയിൽ സ്വദേശി പുറായിൽ സിയാജ് (33 ) നാണ് പരുക്കേറ്റത്. താമരശ്ശേരി ഭാഗത്ത് നിന്നും വയനാട് ഭാഗത്തേക്ക് യാത്ര ചെയ്യുമ്പോൾ പുലർച്ചെ 5.30 ഓടെയായിരുന്നു അപകടം. പരിക്കേറ്റ സിയാജിനെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. A 33-year-old man, Siaj from Thamarassery, was injured when his […]
സർക്കാരിന്റെ സൗജന്യ ഓണക്കിറ്റ് വിതരണം നാളെ മുതൽ; വെളിച്ചെണ്ണയും പരിപ്പുമടക്കം15 സാധനങ്ങൾ, 20 കിലോ അരി 25 രൂപ നിരക്കിൽ

സംസ്ഥാനസർക്കാരിന്റെ സൗജന്യഓണക്കിറ്റ് ചൊവ്വാഴ്‌ച മുതൽ വിതരണംചെയ്യും. സംസ്ഥാനതല ഉദ്‌ഘാടനം രാവിലെ 9.30ന് ജില്ലാപഞ്ചായത്ത് ഹാളിൽ ഭക്ഷ്യമന്ത്രി ജി ആർ അനിൽ നിർവഹിക്കും. 15 സാധനങ്ങളടങ്ങിയ 6,03,291 ഭക്ഷ്യകിറ്റാണ് നൽകുന്നത്. 5,92,657 മഞ്ഞക്കാർഡുകാർക്കും ക്ഷേമസ്ഥാപനങ്ങളിലെ അന്തേവാസികൾക്ക് ഒരു കിറ്റ് എന്ന നിലയിലാണ് നൽകുക. ഇത്തരത്തിൽ 10,634 കിറ്റുകൾ നൽകും. എല്ലാ റേഷൻ കാർഡുടമകൾക്കും സൗജന്യമായി ഓണക്കിറ്റ് കിട്ടുമെന്ന പ്രചാരണം സമൂഹ മാധ്യമങ്ങളിൽ നടന്നിരുന്നു. എന്നാൽ ഇത് ശരിയല്ലെന്ന് ഭക്ഷ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. മഞ്ഞ കാർഡ് ഉടമകൾക്കും ക്ഷേമ സ്ഥാപനങ്ങളിലെ […]
Thamarassery തെരുവ് നായ ശല്യത്തിന് പരിഹാരം കാണണം; പരാതി നൽകി

Thamarassery: റെസിഡന്റ്സ് അസോസിയേഷൻ വെൽഫയർ കോർഡിനേഷൻ താമരശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ തെരുവ് നായ ശല്യത്തിന് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പഞ്ചായത്ത് അധികൃതർക്ക് പരാതി നൽകി. പഞ്ചായത്തിന്റെ വിവിധ പ്രേദേശങ്ങളിൽ വർദ്ധിച്ചു വരുന്ന തരുവുനായ ശല്യം അടിയന്തിരമായി പരിഹരിക്കണമെന്ന് ആവശ്യപെട്ടു കൊണ്ടാണ് പരാതി നൽകിയത്. പ്രസിഡന്റ് സണ്ണി കൂഴാംപാല, ജനറൽ സെക്രട്ടറി അബ്രഹാം വർഗീസ്, വൈസ് പ്രസിഡന്റ് മുൻ മെഡിക്കൽ സൂപ്രണ്ട് ഡോക്ടർ കെ. അബ്ബാസ്, ട്രെഷർ മുൻ പഞ്ചായത്ത് പ്രസിഡന്റ് കെ സരസ്വതി, അഡ്വ. രതീഷ് പി […]
Kozhikode മെഡി. കോളജ് സൂപ്പർ സ്പെഷ്യലിറ്റി അത്യാഹിതവിഭാഗം തുറന്നു

Kozhikode: തീപ്പിടിത്തത്തെ തുടർന്ന് നാല് മാസമായി അടച്ചിട്ട മെഡി. കോളജ് സർജിക്കൽ സൂപ്പർ സ്പെഷ്യലിറ്റി അത്യാഹിതവിഭാഗം ഇന്നു മുതൽ തുറന്നു പ്രവർത്തിച്ചു. ഇന്നലെ വൈകിട്ടു നാലു വരെ പഴയ കെട്ടിടത്തിലെ അത്യാഹിത വിഭാഗവും PMSSY ബ്ലോക്കിലെ അത്യാഹിതവിഭാഗവും ഒരു പോലെ പ്രവർത്തിച്ചു. PMSSY അത്യാഹിതവിഭാഗത്തിൽ മാത്രമാക്കി രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങി. നേരത്തെ പഴയ അത്യാഹിത വിഭാഗത്തിൽ നിരീക്ഷണത്തിൽ തുടർന്ന രോഗികളുടെ ചികിത്സ അവിടെ തന്നെയും പുതിയതായി എത്തിയ രോഗികളെ PMSSY അത്യാഹിതവിഭാഗത്തിലുമാണ് പ്രവേശിപ്പിച്ചത്. ഇന്ന് മുതൽ […]
Thamarassery ചുരത്തിൽ വാഹനങ്ങൾ അപകടത്തിൽപ്പെട്ടു

Thamarassery: ചുരത്തിൽ എട്ടോളം വാഹനങ്ങൾ അപകടത്തിൽപ്പെട്ടു. ബ്രേക്ക് നഷ്ടപ്പെട്ട ലോറി ഏഴോളം വാഹനങ്ങളിൽ ഇടിച്ച് കാറിന് മുകളിലേക്ക് മറിഞതായാണ് വിവരം. എട്ടാളവിനു മുകളിലായിട്ടാണ് അപകടം നടന്നത്, പരുക്കേറ്റവരെ വിവിധ ആശുപത്രികളിലേക്ക് മാറ്റി. At Thamarassery Ghat, a brake-failed lorry collided with multiple vehicles and overturned onto a car, injuring several people. The victims have been hospitalized.
Thiruvambady, പ്രതിഷേധ മാർച്ച് നടത്തി

Thiruvambady: അതിജീവിതയെയും ഗർഭസ്ഥ ശിശുവിനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയ യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടം എംഎൽഎ സ്ഥാനം രാജിവെക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ജനാധിപത്യ മഹിളാ അസോസിയേഷന്റെ ആഭിമുഖ്യത്തിൽ തിരുവമ്പാടിയിൽ നടന്ന പ്രതിഷേധ മാർച്ച്. ഗീതാ വിനോദ്, സ്മിതാ ബാബു, ഷമീന നൗഷാദ് എന്നിവർ നേതൃത്വം നൽകി. In Thiruvambady, the Democratic Women’s Association organized a protest march demanding MLA Rahul Mankootam’s resignation over threats made against a survivor […]
സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതി; Wayanad തുരങ്കപാത മുന്നൊരുക്ക പ്രവൃത്തി ആരംഭിച്ചു

Wayanad: സംസ്ഥാനത്തിന്റെ സ്വപ്‌ന പദ്ധതിയായ ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതയുടെ മുന്നൊരുക്ക പ്രവൃത്തി ആരംഭിച്ചു. കള്ളാടിയിൽ തുരങ്കം ആരംഭിക്കുന്നിടത്തേക്ക് മണ്ണുമാന്തി യന്ത്രം ഉപയോഗിച്ച് പാതയൊരുക്കി തുടങ്ങി. പ്രവൃത്തിയുടെ ഒൗദ്യോഗിക ഉദ്‌ഘാടനം 31ന് പകൽ മൂന്നിന് ആനക്കാംപൊയിലിൽ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കും. കൊങ്കൺ റെയിൽവേ കോർപറേഷന്റെ മേൽനോട്ടത്തിൽ ഭോപാൽ ആസ്ഥാനമായുള്ള ദിലീപ് ബിൽഡ്‌കോൺ കമ്പനിയാണ് നിർമാണം കരാർ എടുത്തിട്ടുള്ളത്. മേപ്പാടി റോഡിൽനിന്ന് 300 മീറ്റർ അകലെനിന്നാണ് തുരങ്കം ആരംഭിക്കുക. ഇവിടേക്കുള്ള പാതയുടെ പ്രവൃത്തിയാണ് ആരംഭിച്ചത്. ഓഫീസ് ഒരുക്കുന്നതിനുള്ള കണ്ടെയ്‌നറും എത്തിച്ചു. […]
ഓൺലൈൻ മണി ഗെയിമുകൾക്ക് നിരോധനം: വൻകിട കമ്പനികൾ പൂട്ടിത്തുടങ്ങി; പ്രവർത്തനം അവസാനിപ്പിക്കുന്നതായി ഡ്രീം11

New Delhi: പണസമ്പാദനം ലക്ഷ്യമിട്ടുള്ള ഓൺലൈൻ മണി ഗെയിമുകൾ രാജ്യത്ത് നിരോധിക്കാനുള്ള ബില്ലിന് രാഷ്ട്രപതിയുടെ അംഗീകാരം ലഭിച്ചതോടെ ഓൺലൈൻ മണി ഗെയിം കമ്പനികൾ പ്രവർത്തനം അവസാനിപ്പിച്ചു തുടങ്ങി. ഡ്രീം11 ഗെയിമിങ് പ്ലാറ്റ്ഫോമിനു പുറമേ മൊബൈൽ പ്രീമിയർ ലീഗ്, പോക്കർബാസി, മൈ11സർക്കിൾ, സുപ്പി, വിൻസോ, പ്രോബോ തുടങ്ങിയ കമ്പനികളും പ്രവർത്തനം അവസാനിപ്പിക്കുന്നതായി അറിയിപ്പു നൽകിത്തുടങ്ങി. നിയമം വിജ്ഞാപനം ചെയ്യുന്നതിനു മുൻപ് തന്നെയാണ് മിക്ക കമ്പനികളും തീരുമാനമെടുത്തത്. പണം കൃത്യമായി മടക്കിനൽകുമെന്ന് പല കമ്പനികളും അറിയിപ്പുനൽകുന്നുണ്ട്. മണി ഗെയിമിങ്ങിൽ മാത്രം […]
നടുവണ്ണൂരില്‍ തെരുവ് നായ ശല്യം രൂക്ഷം; വളര്‍ത്തുമൃഗങ്ങളെ കടിച്ചുകൊന്നു.

Kozhikode: നടുവണ്ണൂരില്‍ തെരുവുനായകള്‍ വളര്‍ത്തു മൃഗങ്ങളെ കടിച്ചുകൊന്നു. തിരുവോട് പ്രദേശത്ത് കഴിഞ്ഞ രണ്ട് ദിവസങ്ങളിലായാണ് ദാരുണ സംഭവമുണ്ടായത്. മീത്തലെ വളവില്‍ താമസിക്കുന്ന റസിയയുടെ പ്രസവിച്ച് കിടന്നിരുന്ന രണ്ട് ആടുകളെ കൂട്ടമായെത്തി നായകള്‍ കടിച്ചുകീറി. വടക്കേ വളവില്‍ സുനീറയുടെ ഒരാടും ആക്രമണത്തില്‍ കൊല്ലപ്പെട്ടു. വിവിധ വീടുകളിലെ പത്തോളം കോഴികളെയും തെരുവു നായകള്‍ കടിച്ചുകൊന്നിട്ടുണ്ട്. എട്ടും പത്തും നായകള്‍ കൂട്ടമായെത്തിയാണ് ആക്രമണം നടത്തുന്നതെന്നും ആടുകളെയും മറ്റും വളര്‍ത്തി ഉപജീവനമാര്‍ഗ്ഗം കണ്ടെത്തിയിരുന്നവര്‍ ദുരിതരത്തിലായിരിക്കുകയാണെന്നും നാട്ടുകാര്‍ പറഞ്ഞു. നിരവധി തവണ അധികൃതര്‍ക്ക് ഇതുസംബന്ധിച്ച് […]
Kozhikode പാലാഴിയിൽ വാനിന് തീപിടിച്ചു

Kozhikode: പാലാഴിക്ക് സമീപം വാനിന് തീപിടിച്ചു. പന്തീരാങ്കാവിൽ നിന്നും കുന്നമംഗലത്തേക്ക് പോകുന്ന വാനിനാണ് തീപിടിച്ചത്. വാഹനം സഞ്ചരിക്കുന്നതിനിടയിൽ എൻജിൻ ഭാഗത്തുനിന്നും തീ ഉയരുകയായിരുന്നു. ദേശീയ പാതയിൽ ഹൈലൈറ്റ് മാളിന് സമീപമുള്ള മേൽപ്പാലത്തിന് മുകളിൽ വെച്ച് ഉച്ചക്ക് ഒരു മണിയോടെയാണ് അപകടം സംഭവിച്ചത്. കുന്നമംഗലത്തേക്ക് ഇലക്ട്രോണിക്സ് സാധങ്ങൾ കയറ്റിയ വാഹനമാണ് പൂർണമായി കത്തിനശിച്ചത്. എൻജിനിൽ നിന്നും തീ പടരുന്നത് കണ്ട് യാത്രക്കാർ ഉടനടി പുറത്തേക്ക് ഇറങ്ങുകയും സാധങ്ങൾ മാറ്റുകയും ചെയ്തു. അതിനു ശേഷമാണ് പുക വലിയ തീയായി ഉയർന്നത്. […]
Kozhikode മെഡി.കോളജ് അത്യാഹിതവിഭാഗം നാളെ തുറക്കും; വാര്‍ഡുകള്‍ സജ്ജമാകുന്നത് 27ന്

Kozhikode: തീപിടിത്തവും പൊട്ടിത്തെറിയുമുണ്ടായ കോഴിക്കോട് മെഡിക്കല്‍ കോളജിലെ അത്യാഹിതവിഭാഗം നാളെ തുറക്കും .എന്നാല്‍ വാര്‍ഡുകള്‍ സജ്ജമാകാന്‍ 27 വരെ കാക്കേണ്ടി വരും. ഇക്കഴിഞ്ഞ മേയില്‍ രണ്ട് തവണ തീപിടിത്തമുണ്ടായതിനെ തുടര്‍ന്നാണ് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗം അടച്ചിട്ടത്. മെയ് രണ്ടിനാണ് പിഎംഎസ്എസ്‌വെ ബ്ലോക്കിലെ സൂപ്പര്‍ സ്പെഷ്യാലിറ്റി അത്യാഹിതവിഭാഗത്തില്‍ ആദ്യ തീപ്പിടിത്തമുണ്ടായത്. തുടര്‍ന്ന് താല്‍കാലികമായി അത്യാഹിതവിഭാഗം അടച്ചു. തൊട്ടുപിന്നാലെ അഞ്ചാം തിയതി അടുത്ത തീപിടുത്തമുണ്ടായി. ജില്ലാ കലക്ടറുടെ നേതൃത്വത്തിലുള്ള സാങ്കേതിക സമിതി കെട്ടിടത്തിന്‍റെ സുരക്ഷയുമായി ബന്ധപ്പെട്ട പരിശോധനകള്‍ പൂര്‍ത്തിയാക്കിയതിനുശേഷമാണ് […]
മാധ്യമ പ്രവർത്തകരെ തടയില്ല, Thamarassery ആശുപത്രി സൂപ്രണ്ട്

Thamarassery: താലൂക്ക് ആശുപത്രി വളപ്പിൽ മധ്യമ പ്രവർത്തകർക്ക് വിലക്കേർപ്പെടുത്തുകയില്ലെന്ന് ആശുപത്രി ഡോ. സൂപ്രണ്ട് ഗോപാലകൃഷ്ണൻ വ്യക്തമാക്കി. മാധ്യമ സ്വാതന്ത്ര്യം തടസ്സപ്പെടുത്തില്ലെന്നും, എന്നാൽ ആശുപത്രിക്ക് എതിരെ ഉയരുന്ന ആരോപണങ്ങൾ വാർത്തയാക്കുന്നതിന് മുമ്പേ അതിൻ്റെ നിജസ്ഥിതി അന്വേഷിച്ച് ഉറപ്പു വരുത്തണമെന്നും, സത്യസന്ധമായ വാർത്തകൾ പുറം ലോകത്ത് എത്തിക്കുന്നതിന് എല്ലാവിധ പിന്തുണയും നൽകുമെന്നും സൂപ്രണ്ട് വ്യക്തമാക്കി. ആശുപത്രിയിൽ മാധ്യമ പ്രവർത്തകർക്ക് വിലക്കേർപ്പെടുത്താൻ ആശുപത്രി മാനേജ്മെൻ്റ് കമ്മിറ്റി (HMC) യാതൊരു നിർദ്ദേശവും നൽകിയിട്ടില്ലെന്ന് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻ്റ് അഷറഫ് മാസ്റ്ററും വ്യക്തമാക്കി. കഴിഞ്ഞ […]