MLA ലിന്റോ ജോസഫിന് Thiruvambady യുടെ അനുമോദനം

Thiruvambady: മലയോര ജനതയുടെ പ്രധാന ജീവിത ദുരിതത്തിൽ സമാശ്വാസം നൽകാനായി തയ്യാറാക്കിയ ‘2025 ലെ വന്യജീവി സംരക്ഷണം കേരള ഭേദഗതി ബിൽ’ തയ്യാറാക്കപ്പെടുവാനായി ആത്മാർത്ഥമായി പരിശ്രമിച്ചു വിജയം നേടിയ തിരുവമ്പാടി MLA ലിന്റോ ജോസഫിന് തിരുവമ്പാടി പൗരാവലി അനുമോദന ചടങ്ങ് ഇന്ന് വൈകിട്ട് തിരുവമ്പാടിയിൽ. വന്യജീവി ആക്രമണത്തിൽ നിന്നും ജീവനും സ്വത്തിനും സംരക്ഷണം ലഭിക്കുക എന്നത് മലയോര ജനതയുടെ കാലങ്ങളായുള്ള പ്രധാന ആവശ്യങ്ങളിൽ ഒന്നാണ്. കേന്ദ്ര നിയമങ്ങളും നിലപാടുകളും ജനവിരുദ്ധമായി നിലകൊള്ളുമ്പോൾ വന്യജീവി സംരക്ഷണ നിയമത്തിൽ ജനാഭിമുഖ്യപരമായ […]
കൃത്യമായ പരിപാലനവും ശുചീകരണവുമില്ല; Narikkuni യിൽ ഓപ്പൺ സ്റ്റേജ് നാശത്തിന്റെ വക്കിൽ

Narikkuni: നരിക്കുനി അങ്ങാടിയിൽ പൊതുപരിപാടികൾ നടത്താൻ സ്ഥലമില്ലെന്നതിന് പരിഹാരമായി ജില്ലാപഞ്ചായത്ത് ഫണ്ടുപയോഗിച്ച് നിർമ്മിച്ച നരിക്കുനി ഗ്രാമപ്പഞ്ചായത്ത് ഓപ്പൺ സ്റ്റേജും പരിസരവും നാശത്തിന്റെ വക്കിൽ. കരിയിലകളും ചാരവും നിറഞ്ഞ് ഓപ്പൺ സ്റ്റേജ് പരിസരം മുഴുവൻ മലിനമായി കിടക്കുകയാണ്. ചുറ്റിലും വൈദ്യുതവിളക്കുകൾ സ്ഥാപിച്ചും ഇന്റർലോക്ക് പതിപ്പിച്ചും മനോഹരമാക്കി നാടിനു സമർപ്പിച്ച ഓപ്പൺ സ്റ്റേജാണ് കൃത്യമായ പരിപാലനവും ശുചീകരണവുമില്ലാതെ അവഗണിക്കപ്പെടുന്നത്. സ്റ്റേജിനോടു ചേർത്ത് സംരക്ഷിച്ചു നിർത്തിയ തണൽ മരത്തിൽ നിന്ന് പഴുത്തുവീഴുന്ന ഇലകൾ നീക്കം ചെയ്യാത്തതാണ് പരിസരമാകെ മലിനമാക്കുന്നത്. സ്റ്റേജിന്റെ ഇരുവശവും […]
Kozhikode പഴയ വാട്ടർ ടാങ്ക് പൊളിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണ് തൊഴിലാളി മരിച്ചു

Kozhikode: തിരുവണ്ണൂരിൽ പഴയ വാട്ടർ ടാങ്ക് പൊളിക്കുന്നതിനിടെ സ്ലാബ് തകർന്ന് വീണ് തൊഴിലാളി മരിച്ചു. തമിഴ്നാട് സ്വദേശിയായ അറുമുഖൻ ആണ് മരിച്ചത്. മീന വിജയൻ്റെ വീട്ടിൽ ഉണ്ടായിരുന്ന പഴയ വാട്ടർ ടാങ്ക് പൊളിക്കുന്നതിനിടെയായിരുന്നു അപകടം. സ്ലാബ് തലയിൽ വീണ് അറുമുഖൻ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ഒപ്പം ഉണ്ടായിരുന്ന മറ്റൊരു തൊഴിലാളിയ്ക്ക് കാലിന് പരിക്കേറ്റു. ഇയാളെ കോഴിക്കോട് തന്നെയുള്ള ഒരു ആശുപത്രിയിൽ പ്രവേശിപ്പിച്ചു. At Thiruvannur, Kozhikode, a Tamil Nadu native worker named Arumughan […]
Mavoor കടം വാങ്ങിയ 2000 രൂപയെ ചൊല്ലി തർക്കം; യുവാവിനെ കുത്തിയ രണ്ടുപേർ പിടിയിൽ

Mavoor: കടം വാങ്ങിയ പണം തിരികെ നൽകാത്തതിനാൽ യുവാവിനെ കുത്തിപ്പരിക്കേൽപ്പിച്ച സംഭവത്തിൽ രണ്ടുപേർ പിടിയിൽ. തെങ്ങിലക്കടവ് സ്വദേശി സൽമാൻ ഫാരിസിനെ കത്തികൊണ്ട് കുത്തിയ കണ്ണിപറമ്പ് സ്വദേശികളായ കാക്കാരത്ത് വീട്ടിൽ മുഹമ്മദ് സവാദ് (22), കുറുമ്പനത്തടത്തിൽ അനസ് (22) എന്നിവരെയാണ് മാവൂർ പോലീസ് അറസ്റ്റു ചെയ്തത്. ബുധനാഴ്ച പുലർച്ചെയായിരുന്നു സംഭവം. കടം വാങ്ങിയ 2000 രൂപ തിരികെക്കൊടുക്കാത്തതിലുള്ള വിരോധം വെച്ച് പ്രതികൾ തെങ്ങിലക്കടവിലുള്ള കോമൂച്ചിക്കൽ വീട്ടിലേക്ക് അതിക്രമിച്ചു കയറി സൽമാനെ തടഞ്ഞുവെച്ച് ഇടത് ഷോൾഡറിനും വാരിയെല്ലിനും കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു. ഗുരുതരമായി […]
താജ്താരെ മദീന; ഇശൽ വിരുന്ന് ഇന്ന് Thiruvambady യിൽ

Thiruvambady: തിരുവമ്പാടി കൂട്ടായ്മ സംഘടിപ്പിക്കുന്ന ‘താജ്താരെ മദീന ഇശൽ വിരുന്ന് ഇന്ന്’ വൈകുന്നേരം 6:30-ന് തിരുവമ്പാടി ചേപ്പിലംകോട് റോഡിലെ താജ് താരേ മദീന നഗറിൽ നടക്കും. ദഫ്മുട്ടാചാര്യനും മലബാർ സെന്റർ ഫോക്ലോർ സ്റ്റഡീസ് ഡയറക്ടറും കേരള ഫോക്ലോർ അക്കാദമി വൈസ് ചെയർമാനുമായ ഡോ. കോയ കാപ്പാടിന്റെ നേതൃത്വത്തിൽ ഖവ്വാലി, ദഫ്മുട്ട്, അർബന നഅത്ത്, രിഫാഈയ്യ നശീദ എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറും. ഗായകരായ നിയാസ് കാന്തപുരം, മുഹമ്മദ് റസ, മജീദ് ഓമാനൂർ, സെഫ്വാൻ പൂക്കിപറമ്പ് എന്നിവർ വിവിധ […]
Thiruvambady ഫലസ്തീൻ ഐക്യദാർഡ്യ റാലി നടത്തി

Thiruvambady: പുല്ലൂരാംപാറ ഹിദായത്തിൽ ഇസ്ലാം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐക്യദാർഢ്യ റാലി നടത്തി. മഹല്ല് ഖത്തിബ് ഹാഫിള് സുഫിയാൻ സഖാഫി. ഷാഹിൻ സഖാഫി, അബ്ദുള്ള വൈത്തല. റഫിഖ് മലയിൽ തൊടി. സലാം മങ്കായിൽ എന്നിവർ സംസാരിച്ചു. Thiruvambady: A solidarity rally was organized under the leadership of Pulloorampara Hidayathul Islam Committee. Mahall Khatib Hafiz Sufiyan Saqafi, Shahin Saqafi, Abdullah Vaithal, Rafeeq Malayilthodi, and Salam Mankayil […]
Puthuppady ഗ്രീൻ വോയ്സ് സൈബർ ഗ്രൂപ്പ് ഡയാലിസിസ് സെന്റർ സന്ദർശിച്ചു

Puthuppady: കഴിഞ്ഞ മൂന്ന് വർഷം കൊണ്ട് സ്തുത്യർഹമായ നിലയിൽ നിർധരരായ നിരവധി രോഗികൾക്ക് സൗജന്യമായി ഡയാലിസിസ് ചെയ്തു വരുന്ന അലിവ് ഡയാലിസിസ് സെന്ററിൽ ഗ്രീൻ വോയിസ് ചാരിറ്റബിൾ സൈബർ ഗ്രുപ്പ് ഭാരവാഹികൾ സന്ദർശനം നടത്തി. ജീവകാരുണ്യ പ്രവർത്തന രംഗത്ത് താമരശ്ശേരി മേഖലയിൽ നിരവധി സഹായങ്ങൾ നൽകി വരുന്ന യുവ കൂട്ടായ്മയാണ് ഗ്രീൻ വോയിസ് ചാരിറ്റബിൾ സൈബർ ഗ്രൂപ്പ്. അലിവ് ഡയാലിസിസ് സെന്റർ നടത്തിവരുന്ന സേവനങ്ങളിൽ സംതൃപ്തി രേഖപ്പെടുത്തിയ അംഗങ്ങൾ താൽകാലിക സഹായമായി പതിനായിരം രൂപ സെന്ററിന് കൈമാറുകയും […]
ശുചിത്വോത്സവം 2025 ; Thiruvambady യിൽ ശുചിത്വസന്ദേശ റാലി നടത്തി

Thiruvambady: ഗ്രാമപഞ്ചായത്തിൻ്റെയും അൽഫോൺസാ കോളേജ് എൻഎസ്എസ് യൂണിറ്റിൻ്റെയും സംയുക്താഭിമുഖ്യത്തിൽ ശുചിത്വോത്സവം 2025 ൻ്റെ ഭാഗമായി ശുചിത്വസന്ദേശ റാലി നടത്തി. തിരുവമ്പാടി ഗ്രാമപഞ്ചായത്ത് ഓഫീസ് പരിസരത്ത് നിന്ന് ആരംഭിച്ച റാലി തിരുവമ്പാടി ബസ്റ്റാൻ്റ് ഓപ്പൺ സ്റ്റേജിൽ സമാപിച്ചു. സമാപന ചടങ്ങ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ബിന്ദു ജോൺസൺ ഉദ്ഘാടനം ചെയ്തു. ഹെൽത്ത് ഇൻസ്പെക്ടർ എം.സുനീർ ശുചിത്വ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. അൽഫോൺസാ കോളജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ഫാദർ ഷിജു മാത്യു, എൻഎസ്എസ് കോർഡിനേറ്റർ അമെന്റ ഷാജി, ഗ്രാമപഞ്ചായത്ത് ഹെൽത്ത് ഇൻസ്പെക്ടർ […]
Engapuzha നാഷണൽ സർവ്വീസ് സ്കീം കർമ്മ പദ്ധതി ഉദ്ഘാടനം നിർവഹിച്ചു

Engapuzha: ഹയർ സെക്കൻഡറി നാഷണൽ സർവ്വീസ് സ്കീം കർമ്മ പദ്ധതിയുടെ ഭാഗമായി നടപ്പിലാക്കുന്ന അനുദിനം കരുത്തേകാം; കരുതലേകാം 21ദിന ചാലഞ്ചുകൾ – ജീവിതോത്സവം 25 പദ്ധതിയുടെ തിരുവമ്പാടി ക്ലസ്റ്റർ തല ഉദ്ഘാടനം ഈങ്ങാപ്പുഴ MGM ഹയർ സെക്കൻഡറി സ്കൂളിൽ പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് നജ്മുന്നീസ ഷരീഫ് നിർവഹിച്ചു. തിരുവമ്പാടി ക്ലസ്റ്റർ കോർഡിനേറ്റർ രതിഷ്. ടി., എംജിഎം ഹയർ സെക്കൻഡറി സ്കൂൾ പ്രിൻസിപ്പൽ മേരി ഫിലിപ്പോസ് തരകൻ, പിടിഎ പ്രസിഡൻ്റ് ഫാ.ബിജു വി.ജി, ഹെഡ്മാസ്റ്റർ അനിഷ് ജോർജ്, പ്രോഗ്രാം […]
കടകളില്‍ കയറിയ മോഷ്ടാവ് പണം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മാങ്ങയും സിഗരറ്റ് പാക്കറ്റുകളുമായി മടങ്ങി.

Thamarassery: താമരശ്ശേരിയില്‍ സമീപത്തായുള്ള രണ്ട് കടകളില്‍ കയറിയ മോഷ്ടാവ് പണം ലഭിക്കാതിരുന്നതിനെ തുടര്‍ന്ന് മാങ്ങയും സിഗരറ്റ് പാക്കറ്റുകളുമായി മടങ്ങി. ചുങ്കത്തെ കെ ജി സ്റ്റോര്‍, മാത ഹോട്ടല്‍ എന്നിവിടങ്ങളിലാണ് കള്ളന്‍ കയറിയത്. ഇരു സ്ഥാപനങ്ങളും 50 മീറ്റര്‍ മാത്രം അകലത്തിലാണ് സ്ഥിതി ചെയ്യുന്നത്. മാതാ ഹോട്ടലിന്റെ പൂട്ട് പൊളിച്ച് മോഷ്ടാവ് അകത്ത് കടക്കുന്നതിന്റെ ദൃശ്യം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. താമരശ്ശേരി അമ്പായത്തോട് സ്വദേശി കൃഷ്ണന്‍കുട്ടിയുടെ ഉടമസ്ഥതയിലുള്ള ഹോട്ടലില്‍ ഇത് മൂന്നാം തവണയാണ് കവര്‍ച്ച നടക്കുന്നത്. കൗണ്ടറിലെ മേശ തുറന്ന് […]
Thiruvambady ഗതാഗതം നിരോധിച്ചു

Thiruvambady: കിഫ്ബി പദ്ധതിയില്‍ ഉള്‍പ്പെട്ട തിരുവമ്പാടി -പുല്ലൂരാംപാറ- എടത്തറ -മറിപ്പുഴ റോഡ് നവീകരണവുമായി ബന്ധപ്പെട്ട് ഇരുമ്പകം പാലം പുതുക്കിപ്പണിയുന്നതിനാല്‍ സെപ്റ്റംബര്‍ 29 മുതല്‍ ഗതാഗതം പൂര്‍ണമായി തടസ്സപ്പെടും. തിരുവമ്പാടി ഭാഗത്തുനിന്ന് പുല്ലൂരാംപാറ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ തിരുവമ്പാടി- വഴിക്കടവ്- പുന്നക്കല്‍- പൊന്നാങ്കയം വഴിയും തിരിച്ചും പോകണമെന്ന് ഡിവിഷന്‍ എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. Traffic in Thiruvambady will be fully blocked from September 29 due to the reconstruction of the […]
Koodaranji വയലും വീടും കർഷക കൂട്ടായ്മയുടെ പച്ചക്കറി വിപണി ഉദ്ഘാടനം

Koodaranji: താഴെ കൂടരഞ്ഞി വയലും വീടും കർഷക കൂട്ടായ്മയുടെ പച്ചക്കറി വിപണി ഉദ്ഘാടനം കൂടരഞ്ഞി സർവീസ് സഹകരണ ബാങ്ക് പ്രസിഡണ്ടും RJD നാഷണൽ കൗൺസിൽ മെമ്പറുമായ ശ്രീ പി എം തോമസ് മാസ്റ്റർ നിർവഹിച്ചു. ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി റോസിലി ടീച്ചർ ആദ്യ വില്പന നടത്തി. ജിമ്മി ജോസ് പൈമ്പിള്ളിൽ, വിൽസൺ പുല്ലുവേലി, ജോൺസൺ കുളത്തിങ്കൽ, ഷിബു മൈലാടിയിൽ, അഗസ്റ്റ്യൻ മാസ്റ്റർ കിഴക്കരക്കാട്ട്, ജോർജ് വർഗീസ് മങ്കര, ജോർജ് പ്ലാക്കാട്ട്, മുഹമ്മദ്കുട്ടി പുളിക്കൽ, ജോളി […]