Thamarassery, തട്ടിക്കൊണ്ടുപോയ യുവാവിനെ കുറിച്ച് വിവരമില്ല. അന്വേഷണം ഊർജ്ജിതമാക്കി പോലീസ്.
Thamarassery: താമരശ്ശേരി പോലീസ് സ്റ്റേഷൻ പരിതിയിലെ അടിവാരത്ത് നിന്നും 13 ന് രാത്രി 12.30 ന് തട്ടിക്കൊണ്ട് പോയ കോഴിക്കോട് മൂഴിക്കലിൽ മൊബൈൽ ഷോപ്പ് നടത്തുന്ന ചെറുപറ്റ സ്വദേശി ഹർഷദ് എവിടെയാണ് എന്നതു സംബന്ധിച്ച് ഇതുവരെ സൂചനയില്ല. അടിവാരം പുലോടുള്ള ഭാര്യവീട്ടിൽ എത്തിയ ഹർഷദ് രാത്രിയിൽ ഫോൺ വന്നതിനെ തുടർന്ന് ഉടൻ വരാം അടിവാരം വരെ പോകുന്നു എന്നു പറഞ്ഞാണ് ഇറങ്ങിയത്.പിന്നീട് തിരിച്ചെത്തിയില്ല എന്ന് ഭാര്യ താമരശ്ശേരി പോലീസിൽ നൽകിയ പരാതിയിൽ പറയുന്നു. സാമ്പത്തിക ഇടപാടിനെ തുടർന്നാണ് […]
Thamarassery, അമ്പലമുക്ക് അന്താനം കുന്ന് ബാലകൃഷ്ണൻ നായർ നിര്യാതനായി
Thamarassery: അമ്പലമുക്ക് അന്താനം കുന്ന് ബാലകൃഷ്ണൻ നായർ (റിട്ട: ഹെഡ് മാസ്റ്റർ, വെഴുപ്പൂർ ALP സ്കൂൾ) നിര്യാതനായി
Thiruvambady, എബിൻ സണ്ണിയുടെ സംസ്ക്കാരം നാളെ.
Thiruvambady: പൊന്നാങ്കയം കുന്നുംപുറത്ത് സണ്ണിയുടെ മകൻ ഇന്നലെ അന്തരിച്ച എബിൻ സണ്ണിയുടെ (29) സംസ്ക്കാരം നാളെ (16-07-2024-ചൊവ്വ) രാവിലെ 11:00-മണിക്ക് പുല്ലുരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ നടക്കും. ഭൗതികദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ഓമശ്ശേരിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഇന്ന് (15-07-2024-തിങ്കൾ) വൈകുന്നേരം ഏഴു മണിക്ക് ഭൗതികദേഹം പൊന്നാങ്കയത്തെ വീട്ടിൽ പൊതു ദർശനത്തിന് വയ്ക്കും. മാതാവ്: മോളി ആനക്കാംപൊയിൽ നെല്ലംകുഴിയിൽ കുടുംബാംഗം. സഹോദരങ്ങൾ: സോണറ്റ്, സോണിഷ (അയർലന്റ്).
Thiruvambady പുല്ലൂരാംപാറ പുളിവേലിൽ ഐസക്കിൻ്റെ ഭാര്യ ഏലമ്മ നിര്യാതയായി
Thiruvambady: പുല്ലൂരാംപാറ പുളിവേലിൽ ഐസക്കിൻ്റെ ഭാര്യ ഏലമ്മ (79) നിര്യാതയായി. സംസ്കാരം നാളെ (16-07-2024-ചൊവ്വ) വൈകുന്നേരം 03:00-ന് മകൻ ജോൺസന്റെ ഇരുമ്പകത്തെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ. മറ്റു മക്കൾ: ജോർജ്, മേഴ്സി, വിത്സൺ, ബിജു, സിനി, ബിനു. മരുമക്കൾ: സിബി (നിലമ്പൂർ), ബിനു (പുണെ), ആൻസി (കോടഞ്ചേരി), സിജി (പെരിങ്ങാല), ജിജി (കണ്ണോത്ത്), ബിജു (തോണിക്കുടത്ത്), ജീന (പൂവാറംതോട്).
Thiruvambady, പുല്ലൂരാംപാറ, പുളിവേലിൽ ഐസക്കിൻ്റെ ഭാര്യ ഏലമ്മ നിര്യാതയായി.
Thiruvambady: പുല്ലൂരാംപാറ പുളിവേലിൽ ഐസക്കിൻ്റെ ഭാര്യ ഏലമ്മ (79) നിര്യാതയായി. സംസ്കാരം നാളെ (16-07-2024-ചൊവ്വ) വൈകുന്നേരം 03:00-ന് മകൻ ജോൺസന്റെ ഇരുമ്പകത്തെ വസതിയിൽ നടക്കുന്ന പ്രാർത്ഥനാ ശുശ്രൂഷകൾക്ക് ശേഷം പുല്ലൂരാംപാറ സെന്റ് ജോസഫ്സ് പള്ളിയിൽ. മറ്റു മക്കൾ: ജോർജ്, മേഴ്സി, വിത്സൺ, ബിജു, സിനി, ബിനു. മരുമക്കൾ: സിബി (നിലമ്പൂർ), ബിനു (പുണെ), ആൻസി (കോടഞ്ചേരി), സിജി (പെരിങ്ങാല), ജിജി (കണ്ണോത്ത്), ബിജു (തോണിക്കുടത്ത്), ജീന (പൂവാറംതോട്).
Poonoor, അധ്യാപക നിയമനം
Poonoor: പൂനൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ ഒഴിവുള്ള എച്ച് എസ് ടി ഹിന്ദി അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. താൽപര്യമുള്ളവർ അസ്സൽ രേഖകൾ സഹിതം ജൂലായ് 15ന് തിങ്കളാഴ്ച ഉച്ചക്ക് ശേഷം 3ന് സ്ക്കൂൾ ഓഫീസിൽ നടക്കുന്ന അഭിമുഖത്തിൽ പങ്കെടുക്കേണ്ടതാണ്.
Kozhikode, ജില്ലയിൽ നാളെ വിദ്യാലയങ്ങൾക്ക് അവധി
Kozhikode, ജില്ലയിൽ കഴിഞ്ഞ ദിവസങ്ങളിലും ഇന്നുമായി തീവ്ര മഴയുള്ളതിനാലും നാളെയും ശക്തമായ മഴ മുന്നറിയിപ്പുള്ള സാഹചര്യത്തിലും കോഴിക്കോട് ജില്ലയിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ (15-07-2024) അവധി പ്രഖ്യാപിച്ചു. ജില്ലയിലെ അങ്കണവാടികള്‍ക്കും അവധി ബാധകമാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്ക് മാറ്റമുണ്ടാവില്ല..
Puthuppady, ഗ്രാമപഞ്ചായത്തിലെ തെരുവുകളിൽ സോളാർ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പദ്ധതിക്ക് തുടക്കം .
Puthuppady, ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ റോഡ് ആക്സിഡൻ്റ് ആക്ഷൻ ഫോറം പുതുപ്പാടി പഞ്ചായത്ത് കമ്മറ്റിയുടെ സഹകരണത്തോടെ പുതുപ്പാടി ഗ്രാമ പഞ്ചായത്തിലെ തെരുവുകളിൽ സോളാർ സ്ട്രീറ്റ് ലൈറ്റുകൾ സ്ഥാപിക്കുന്ന പ്രവർത്തനത്തിന് ഈങ്ങാപ്പുഴയിൽ തുടക്കം കുറിച്ചു. ടാലൻമാർക്ക് ഡെവലപ്പേഴ്സിൻ്റെ സ്പോൺസർഷിപ്പിൽ നടപ്പിലാക്കുന്ന പദ്ധതിയുടെ ഉൽഘാടനം ഈങ്ങാപ്പുഴ ബസ്റ്റാൻ്റ് പരിസരത്ത് അമൽ രാജ് ( ഗ്രാമപഞ്ചായത്ത് മെമ്പർ) നിർവ്വഹിച്ചു. VK മൊയ്തു മുട്ടായി ( റാഫ് ജില്ലാ കമ്മറ്റി വെസ് പ്രസിഡണ്ട്) അദ്ധ്യക്ഷതയും KP സുനീർ ( കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ […]
Kozhikode, ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഉൾപ്പെടെ രണ്ടുപേർ എംഡിഎംഎയുമായി വീണ്ടും പിടിയിൽ
Kozhikode, ലഹരി വില്പനക്ക് ജയിൽ ശിക്ഷ അനുഭവിച്ച് ജാമ്യത്തിൽ ഇറങ്ങിയ പ്രതി ഉൾപ്പെടെ രണ്ടുപേർ എംഡിഎംഎയുമായി വീണ്ടും പിടിയിൽ മലപ്പുറം പുളിക്കൽ പാലിച്ചിചാലിൽ നൗഫൽ എന്ന ഈച്ച നൗഫൽ (31) ഫാറൂഖ് കോളേജ് കോടമ്പുഴ മഠത്തിൽ അബ്ദുൽ നൗഷാദ് (28) എന്നിവരാണ് പിടിയിലായത് വിപണിയിൽ പത്ത് ലക്ഷം രൂപ വിലവരുന്ന 200 ഗ്രാം എംഡിഎംഎ ഇവരിൽ നിന്നും കണ്ടെടുത്തു. ബംഗ്ലൂരുവിൽ നിന്നും ഇവിടെ എത്തിച്ച് പാക്കറ്റുകളാക്കി ബീച്ചുകൾ മാളുകൾ എന്നിവിടങ്ങളിൽ വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാനിയാണ് പിടിയിലായ […]
Thiruvambady, യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി.
Thiruvambady: പൊന്നാങ്കയം ശ്രീനാരായണ ഗുരുമന്ദിരത്തിന് മുൻപിലൂടെയുള്ള റോഡ് വക്കത്ത് റബ്ബർതോട്ടത്തിലെ കാനയിൽ യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. പൊന്നാങ്കയം കുന്നുമ്പുറത്ത് സണ്ണിയുടെ മകൻ എബിൻ സണ്ണി (29) ആണ് മരിച്ചത്. ഇന്ന് (14-07-2024-ഞായർ) രാവിലെ 08:30-ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. മാതാവ്: മോളി. സഹോദരങ്ങൾ: സോണറ്റ്, സോണിയ (അയർലാൻ്റ്). തിരുവമ്പാടി പോലീസ് ഇൻക്വിസ്റ്റ് നടത്തിയ ശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.
Thiruvambady, യുവാവിനെ റബർ തോട്ടത്തിൽ മരിച്ച നിലയിൽ കണ്ടെത്തി.
Thiruvambady: പുല്ലുരാംപാറ കുന്നുംപുറത്ത് സണ്ണിയുടെ മകൻ എബിൻ സണ്ണിയെയാണ് പൊന്നാങ്കയം ഗുരുമന്ദിരത്തിന് സമീപം റബർ തോട്ടത്തിലെ കാനയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.. മാതാവ് : മോളി സഹോദരങ്ങൾ : സോണറ്റ്, സോണിയ (അയർലന്റ് ).
Mukkam, റോഡ് കുറുകെ കടക്കുന്നയാള്‍ കാറിടിച്ച് റോഡിൽ വീണു, പിന്നാലെ വന്ന 2 കാറുകളും ഇടിച്ചിട്ടു; ദാരുണാന്ത്യം
Mukkam: മുക്കത്തിനടുത്ത് വലിയപറമ്പിൽ വാഹന അപകടത്തിൽ ഒരാൾ മരിച്ചു .മലപ്പുറം അരീക്കോട് ഉഗ്രപുരം സ്വദേശി ആലുക്കൽ താജുദീനാണ് മരിച്ചത്. എടവണ്ണ – കൊയിലാണ്ടി സംസ്ഥാന പാതയിലെ വലിയപറമ്പിൽ ഇന്നലെ രാത്രി 10:30 തോടെയായിയിരുന്നു അപകടം. താജുദീൻ സ്കൂട്ടർ എടുക്കാനായി റോഡിന് കുറുകെ കടകുന്നതിനിടെ മുക്കം ഭാഗത്തുനിന്നും വന്ന കാർ ആദ്യം ഇടിച്ചിടുകയായിരുന്നു. ആദ്യം ഇടിച്ച കാറിന് പുറകെ വന്ന മറ്റു രണ്ട് കാറുകളും താജുദ്ദീനെ ഇടിച്ചിട്ടു. ഗുരുതരമായി പരിക്കേറ്റ താജുദ്ദനെ മുക്കത്തെ സ്വകാര്യ മെഡിക്കൽ കോളേജിൽ എത്തിച്ചെങ്കിലും […]