Koyilandy ഓട്ടോ തലകീഴായി മറിഞ്ഞ് ഡ്രൈവർക്ക് ദാരുണാന്ത്യം

Koyilandy: കൊയിലാണ്ടിയിൽ ഓട്ടോ തലകീഴായി മറിഞ്ഞ് ഡ്രൈവർ മരിച്ചു. ഉള്ള്യേരി മാമ്പൊയിൽ ആയൻങ്കോട്ട് മീത്തൽ സിറാജ് (42) ആണ് മരിച്ചത്. കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ രോഗിയെ ഇറക്കി തിരിച്ചു വരുന്നതിനിടെയായിരുന്നു അപകടം. വെള്ളിയാഴ്ച പുലർച്ചെ 4.30 ഓടെ കോമത്തും കരയിൽ വെച്ച് ഓട്ടോ തലകീഴായി മറിയുകയായിരുന്നു. വഴിയാത്രക്കാർ സിറാജിനെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ: നസീറ, മക്കൾ: നാജിയ, മുഹമ്മദ്, അയാൻ, ഹൈസൻ. സഹോദരങ്ങൾ: നൗഷാദ്, സിദ്ധിഖ്, ഷമീർ. Koyilandy: Auto […]
വാടക കൊടുക്കാന്‍ പണമില്ല; തെരുവിലേക്ക് ഇറങ്ങി പോക്സോ കേസ് ഇരയുടെ അമ്മയും സഹോദരനും

Kozhikode: തേഞ്ഞിപ്പാലം പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടിയുടെ അമ്മയും അനുജനും ഇനി തെരുവില്‍. ഇവര്‍ വാടക വീട്ടിലായിരുന്നു താമസിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക പരാധീനത കാരണം കഴിഞ്ഞ മൂന്നു വര്‍ഷമായി വീടിന്റെ വാടക കൊടുക്കാനായിട്ടില്ല. തുടര്‍ന്ന് ഉടമ കോടതിയെ സമീപിച്ചു. കോടതി ഉത്തരവ് പ്രകാരമാണ് ഇവരെ വീട്ടില്‍ നിന്ന് പുറത്താക്കിയത്. പോക്സോ കേസില്‍ ഇരയായ പെണ്‍കുട്ടി ആത്മഹത്യ ചെയ്തപ്പോള്‍ സര്‍ക്കാര്‍ ഇവരെ സംരക്ഷിക്കും വീട് നിര്‍മ്മിച്ച് നല്‍കും എന്ന് പറഞ്ഞിരുന്നു. എന്നാല്‍ മൂന്നു വര്‍ഷമായി ഇവര്‍ക്ക് വീട് വെച്ച് […]
Perambra സ്ത്രീധനത്തിന്റെ പേരിൽ ഗാർഹിക പീഡനം; മർദ്ദനത്തിൽ യുവതിക്ക് പരിക്ക്

Perambra: പേരാമ്പ്രയിൽ ഭർതൃവീട്ടിൽ യുവതിക്ക് ക്രൂരമായ മർദ്ദനം. പരിക്കേറ്റ യുവതി ആശുപത്രിയിൽ. ഭർത്താവും മാതാപിതാക്കളും അടക്കം മൂന്നുപേരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തു. സ്ത്രീധനത്തെ ചൊല്ലി ഭർതൃവീട്ടിൽ യുവതിയെ മാസങ്ങളോളം മാനസികമായും ശാരീരികമായും പീഡിപ്പിച്ചതായാണ് പരാതി. തൃശൂർ സ്വദേശി ചിങ്ങരത്ത് വീട്ടിൽ സരയു (22) നാണ് ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും പീഡനം നേരിട്ടതായാണ് പരാതി. വിവാഹത്തിനുശേഷം സാമ്പത്തിക ബുദ്ധിമുട്ടുകളുടെ പേരിൽ ഭർതൃവീട്ടുകാർ പല തവണകളിലായി തൻ്റെ വീട്ടുകാരിൽ നിന്നും സ്വർണം വാങ്ങിയതായും സരയു പരാതിയിൽ പറയുന്നു. വാങ്ങിയ […]
അംബേദ്കർ അനുസ്മരണം സംഘടിപ്പിച്ചു

Kozhikode: ഡോക്ടർ ബി ആർ അംബേദ്കറുടെ ജന്മദിനത്തോടനുബന്ധിച്ച് റോട്ടറി ക്ലബ് ഓഫ് കാലിക്കറ്റ് BR അംബേദ്കർ ദേശീയത ഭരണഘടന എന്ന വിഷയത്തിൽപ്രഭാഷണം സംഘടിപ്പിച്ചു. അഡ്വക്കേറ്റ് പി വി മോഹൻലാലാണ് പ്രഭാഷണം നടത്തിയത്. എല്ലാവർക്കും തുല്യത പ്രദാനം ചെയ്ത ഒരു ഭരണഘടനയാണ് ബി ആർ അംബേദ്കർ ഭാരതത്തിനായി സൃഷ്ടിച്ചത്. എന്നാൽ എല്ലാവർക്കും സാമൂഹ്യനീതിയും തുല്യതയും അവസരസമത്വവും ഉറപ്പുവരുത്തുന്നതിൽ ഭരണകൂടങ്ങളും രാഷ്ട്രീയപാർട്ടികളും പരാജയമാണെന്നും എല്ലാവർക്കും തുല്യതയും സാമൂഹികതയും ഉറപ്പുവരുത്തുന്നതിന് വീഴ്ച കാട്ടുന്ന വരെ തിരിച്ചറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. സ്വാതന്ത്ര്യം കിട്ടി […]
Thamarassery ഷഹബാസ് കൊലപാതക കേസ്: കസ്റ്റഡിയിലുള്ള വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി

Thamarassery: ഷഹബാസ് കൊലപാതക കേസിൽ കസ്റ്റഡിയിൽ കഴിയുന്ന വിദ്യാർത്ഥികളുടെ ജാമ്യാപേക്ഷ തള്ളി. 6 പേരുടെ ജാമ്യാപേക്ഷയാണ് കോഴിക്കോട് ജില്ലാ സെഷൻസ് കോടതി തള്ളിയത്. 38 ദിവസമായി വിദ്യാർത്ഥികൾ ജയിലിലാണ്. വിദ്യാര്‍ത്ഥികളുടെ ആക്രമണത്തില്‍ ഷഹബാസിന്റ തലയോട്ടി തകര്‍ന്നിരുന്നു. വലതു ചെവിയുടെ മുകളിലാണ് മുറിവ്. കട്ടിയേറിയ ആയുധം ഉപയോഗിച്ചാണ് മര്‍ദിച്ചത്. വലതു ചെവിയുടെ മുകളിലാണ് പൊട്ടലുള്ളതെന്നും ആയിരുന്നു പോസ്റ്റുമോര്‍ട്ടത്തിലെ കണ്ടെത്തല്‍. തലയ്ക്ക് പിന്നിലേറ്റ അതി ശക്തമായ അടിയാണ് മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം. കട്ടിയേറിയ ആയുധം ഉപയോഗിച്ചായിരുന്നു മര്‍ദനമെന്നാണ് പോസ്‌മോര്‍ട്ടം […]
Thamarassery MDMA വേട്ട, രണ്ടു പേർ പിടിയിൽ

Thamarassery: കത്തീഡ്രൽ ചർച്ചിന് മുൻശത്തെ ലോഡ്ജിൽ ഇന്നലെ രാത്രി ഡിവൈഎസ്പിയുടെ കീഴിലുള്ള പ്രത്യേക സ്കോഡും, താമരശ്ശേരി പോലീസും നടത്തിയ പരിശോധനയിൽ MDMA എസഹിതം രണ്ടു പേർ പിടിയിലായി. ആറു വർഷത്തോളമായി താമരശ്ശേരി ഭാഗത്ത് താമസിക്കുന്ന ഹിറ്റാച്ചി ഉടമയും, ഡ്രൈവറായും പ്രവർത്തിക്കുന്ന വയനാട് വെള്ളമുണ്ട കൊട്ടാരക്കുന്ന് നിബിൻ (32), താമരശ്ശേരി അമ്പായത്തോട് കയ്യേലിക്കൽ മുഹമ്മദ് ഷാനിഫ് (27) എന്നിവരാണ് പോലീസിൻ്റെ പിടിയിലായത്. നിബിൻ പകൽ ഹിറ്റാച്ചി ജോലി ചെയ്യുകയും, രാത്രി കാലത്ത് ലഹരി വിൽപ്പന നടത്തുകയും ചെയ്യുന്ന ആളാണ്. […]
Knowledge City ക്ക് സമീപം വാഹനപകടം ഒരാൾക്ക് ഗുരുതര പരിക്ക്

Puthuppady: കൈതപ്പൊയിലിൽ നോളജ്സിറ്റിക്കടുത്ത് ഓട്ടോയും ബൈക്കും കൂട്ടിയിടിച്ച് ഒരാൾക്ക് ഗുരുതര പരിക്ക്. ഈങ്ങാപ്പുഴ പയോണ വില്ലൂന്നിപ്പാറ അബ്ദുറഹിമാനാണ് (44) പരിക്കേറ്റത് . രാവിലെ ജോലിക്ക് പോകുമ്പോൾ നിയന്ത്രണം വിട്ട ഓട്ടോ ബൈക്കിൽ വന്നിടിച്ചാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ അബ്ദുറഹിമാനെ ബേബി മെമ്മോറിയൽ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു. Puthuppady: A man was seriously injured in a collision between an auto-rickshaw and a bike near Knowledge City in Kaithappoyil. […]
Kodancherry വിളംബര റാലി നടത്തി

Kodancherry: മലബാറി ലെ കോൺഗ്രസിന്റെ ത്യാഗോജ്വലമായ പോരാട്ടങ്ങൾക്ക് നേതൃത്വം നൽകിയ കോഴിക്കോടിന്റെ മണ്ണിൽ എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടി നിർമ്മിച്ച ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫീസിന്റെ ഉദ്ഘാടനത്തോട് അനുബന്ധിച്ച് Kodancherry മണ്ഡലം കോൺഗ്രസ് കമ്മിറ്റി ടൗണിൽ വിളംബരം റാലി നടത്തി. വിളംബര റാലി ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് ജോബി ഇലന്തൂർ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡണ്ട് വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അലക്സ് തോമസ് ചെമ്പകശ്ശേരി, UDF ചെയർമാൻ കെ എം പൗലോസ്, […]
Wayanad തേനീച്ച കുത്തേറ്റ് ഒരു മരണം

Wayanad: ആലത്തൂർ എസ്റ്റേറ്റിലെ തൊഴിലാളി മണ്ണുണ്ടി ഉന്നതിയിലെ വെള്ളു (63)ആണ് മരിച്ചത്. ഇന്ന് രാവിലെ 11 മണിയോടെയായിരുന്നു എസ്റ്റേറ്റിൽ തേനീച്ച ആക്രമണം ഉണ്ടായത്. ജോലി ചെയ്യുന്നതിനിടെ തേനീച്ചകൂട് ഇളകി വരികയായിരുന്നുവെന്നാണ് വിവരം. മൃതദേഹം മാനന്തവാടി മെഡിക്കൽ കോളജിലേക്ക് മാറ്റി. അതേസമയം, സംസ്ഥാനത്ത് വിവിധ ഇടങ്ങളിലായി തേനീച്ച ആക്രമണം റിപ്പോർട്ട് ചെയ്യപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം നീലഗിരി ഗൂഡല്ലൂരില്‍ തേനിച്ചയുടെ കുത്തേറ്റ് കോഴിക്കോട് സ്വദേശി മരിച്ചിരുന്നു. കോഴിക്കോട് ആയഞ്ചേരി വെള്ളിയാട് ഇബ്രാഹിമിന്റെ മകന്‍ മുഹമ്മദ് സബീറാണ് മരിച്ചത്. വിനോദസഞ്ചാര കേന്ദ്രമായ […]
Kalpetta കാട്ടാനയുടെ ആക്രമണം യുവാവിന് ഗുരുതര പരിക്ക്

Kalpetta: കാട്ടാനയുടെ ആക്രമണം യുവാവിന് ഗുരുതര പരിക്ക്. നെയ്ക്കുറപ്പ മണൽവയൽ ഉന്നതിയിലെ രവി (39) യ്ക്കാണ് ഗുരുതര പരിക്കേറ്റത്. കഴിഞ്ഞ രാത്രിയാണ് കാട്ടാനയുടെ ആക്രമണം നടന്നത്. നേരം പുലർന്നതോടെ പ്രദേശവാസികളാണ് ഇദ്ദേഹത്തെ പരിക്കേറ്റ് അവശനിലയിൽ കണ്ടത്. രവിയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. Kalpetta: A young man was seriously injured in a wild elephant attack. Ravi (39), a resident of NeykkuRappa Manalvayal Unnathi, […]
Ramanattukara പോലീസിന്റെ ഡ്രോൺ നിരീക്ഷണം 16 കഞ്ചാവ് ചെടികൾ കണ്ടെത്തി

Ramanattukara: ലഹരിക്കടത്തും ഉപയോഗവും തടയാൻ ആകാശക്കണ്ണുമായി പോലീസിന്റെ ഫറോക്ക് സബ്ഡിവിഷൻ ഡ്രോൺ നിരീക്ഷണം തുടങ്ങി. നിരീക്ഷണത്തിനിടെ നഗരമധ്യത്തിൽനിന്ന് 16 കഞ്ചാവ് ചെടികൾ കണ്ടെത്തി. ഒൻപതാം മൈൽസിൽ കണ്ടായി പെട്രോൾപമ്പിനു സമീപത്തെ ആളൊഴിഞ്ഞ പറമ്പിലാണ് കഞ്ചാവ് ചെടികൾ കണ്ടെത്തിയത്. രാമനാട്ടുകര ലോറിപാർക്കിങ് മേഖലകൾ, ബസ്‌സ്റ്റാൻഡ് പരിസരം, പെരുമുഖം റോഡിനോട് ചേർന്നുള്ള ആളൊഴിഞ്ഞ മേഖലകൾ, മേൽപ്പാലത്തിനു സമീപത്തുള്ള ഒഴിഞ്ഞപറമ്പുകൾ എന്നിവിടങ്ങളിലാണ് പരിശോധന നടത്തിയതെന്ന് അസി. കമ്മിഷണർ എ.എം. സിദ്ദീഖ് പറഞ്ഞു. ഫറോക്ക് ഇൻസ്പെക്ടർ ടി.എസ്. ശ്രീജിത്ത്, SI മാരായ […]
Mukkam കാരശ്ശേരിയിൽ പ്രതിയെ പിടികൂടാനെത്തിയ പോലീസുകാർക്ക് വെട്ടേറ്റു

Mukkam: Mukkam കാരശ്ശേരിയിൽ മോഷണക്കേസ് പ്രതിയെ പിടികൂടാനെത്തിയ പോലീസുകാർക്ക് വെട്ടേറ്റു. കാർ മോഷണക്കേസിലെ പ്രതിയായ കാരശ്ശേരി വലിയപറമ്പ് സദേശി അർഷാദാണ് പൊലീസുകാരെ വെട്ടി പരിക്കേൽപ്പിച്ചത്. Wayanad കല്പറ്റയില്‍ നിന്നുമാണ് ഇയാള്‍ കാര്‍ മോഷ്ടിച്ചത്. വൈകീട്ട് 3.30ഓടെ പ്രതിയുടെ വീട്ടിൽ വെച്ചായിരുന്നു സംഭവം. വയനാട് SP യുടെ സ്ക്വാഡ് അംഗങ്ങൾക്കാണ് വെട്ടേറ്റത്. CPO മാരായ ശാലു, നൗഫൽ എന്നിവർക്കാണ് വെട്ടേറ്റത്. രണ്ടുപേരുടെയും കൈയിലാണ് വെട്ടേറ്റത്. ഇരുവരെയും Mukkam KMCT മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. Mukkam പോലീസ് സ്ഥലത്ത് എത്തിയിട്ടുണ്ട്. […]